Wednesday, January 20, 2010

ബാച്ചിലേര്‍സ് കോര്‍ണര്‍ - തുടര്‍ച്ച

മാങ്ങച്ചമ്മന്തി

 ചേരുവകള്‍
പച്ചമാങ്ങ - 2
ഉള്ളി - അര കപ്പ്‌
മുളകുപൊടി - 1/2 സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ഒരു സ്പൂണ്‍

പാകം ചെയ്യുന്ന വിധം


വെളിച്ചെണ്ണയൊഴിച്ചുള്ള  ചേരുവകള്‍ എല്ലാം കൂടെ മിക്സിയിലോ അമ്മിയിലോ നന്നായി അരക്കുക.വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.

നാരങ്ങ ഉപ്പിലിട്ടത്‌
ചേരുവകള്‍
ചെറുനാരങ്ങ - 10, 15
തിളപ്പിച്ചാറ്റിയ വെള്ളം - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം
ഒരു കുപ്പിയിലോ ഭരണിയിലോ കഴുകി തുടച്ച ചെറുനാരങ്ങ ഇട്ടുവെക്കുക.  തിളപ്പിച്ചാറ്റിയ വെള്ളം ഉപ്പും ചേര്‍ത്ത്,  നികക്കെ ഒഴിക്കുക. രണ്ടാഴ്ചക്കു ശേഷം നാരങ്ങ ഉപയോഗിക്കാം.

ഒരു നാരങ്ങയും കുറച്ചു ഉള്ളി അരിഞ്ഞതും അല്പം വെളിച്ചെണ്ണയും മുളകുപൊടിയോ കാന്താരി മുളകോ ചേര്‍ത്ത് നന്നായി ഞെരടി ഉപയോഗിക്കാവുന്നതാണ്.

വാല്‍കഷണം: നാരങ്ങ പിഴിഞ്ഞ തൊണ്ട് കളയാതെയും ഇപ്രകാരം ഉപ്പിലിട്ടു വച്ച് ഉപയോഗിക്കാം.അതിനായി, ഒരു കുപ്പിയിലോ ഭരണിയിലോ തിളപ്പിച്ചാറ്റിയ വെള്ളം ഉപ്പും ചേര്‍ത്തു പാതി നിറക്കുക. ഓരോ തവണയും നാരങ്ങ പിഴിഞ്ഞതിനു ശേഷം  തൊണ്ട് ഇതിലേക്ക് ഇട്ടു വെക്കാം. ഒന്ന് രണ്ടാഴ്ച കൊണ്ട് പാകമായി കിട്ടും.

എളുപ്പത്തില്‍ ഉപ്പുമാങ്ങ ഉണ്ടാക്കാം

മാങ്ങ കൂടുതല്‍ കിട്ടുമ്പോള്‍ വാങ്ങി കഴുകി, ഒരു വലിയ പാത്രത്തില്‍ മാങ്ങയും വെള്ളവും ഉപ്പും ചേര്‍ത്തു തിളപ്പിക്കുക. മാങ്ങ വെന്തു വരുമ്പോള്‍ ഇറക്കി വച്ച്,തണുക്കുമ്പോള്‍ കുപ്പിയിലോ ഭരണിയിലോ ഇട്ടു വെക്കാം.കുറെനാള്‍ കേടാകാതെ ഇരിക്കും. ആവശ്യത്തിന് ഓരോന്ന് എടുത്തുപയോഗിക്കാം.

മാങ്ങയും ഉള്ളിയും മുളകുപൊടി അല്ലെങ്കില്‍ കാന്താരിമുളകും വെളിച്ചെണ്ണയും ചേര്‍ത്തു ഞെരടി എടുത്താല്‍ ചോറിനു വേറെ കറി വേണ്ട.

17 comments:

  1. ഒരു പരീക്ഷണം ഞാന്‍ നടത്തട്ടെ. റിസള്‍ട്ട് ഇവിടെ അറിയിക്കാം. thanks

    ReplyDelete
  2. തീര്‍ച്ചയായും സുഹൃത്തേ...പരീക്ഷിച്ചിട്ടു വിവരം അറിയിക്കണേ...

    ReplyDelete
  3. ചമ്മന്തി ഏതായാലും ശരി... അതെന്റെ ഒരു വീക്ക്‍നെസ്സ് ആണ് :)

    ReplyDelete
  4. ഞാന്‍ ഇടയ്ക്കിടയ്ക്ക് ഫോഴ്സ്ഡ് ബാച്ചിലര്‍ ആകാറുണ്ട്. അപ്പോ ഇതൊക്കെ ഗുണം ചെയ്യും. താങ്ക്സ് :)

    ReplyDelete
  5. ഈ നൊയമ്പുകാലത്ത്, കഞ്ഞിക്ക് ചമ്മന്തി അരക്കാന്‍ കുറിപ്പടി തപ്പി നടക്കയായിരുന്നു, നാളെത്തന്നെ വെളിച്ചെണ്ണ ഒഴിച്ച ചമ്മന്തി ഉണ്ടാക്കിയിട്ടു തന്നെ കാര്യം

    ReplyDelete
  6. ‘മുട്ട തിളപ്പിച്ചത്’ ഞാനൊന്നു പരീക്ഷിക്കട്ടേട്ടൊ...

    ReplyDelete
  7. എനിക്ക് ഏറ്റവും ഇഷ്ട വിഭവമാണ് തൈരുകൊണ്ടുള്ള എന്ത് കറിയും. ഒരു പ്രിന്റ് ഔട്ട് എടുത്ത് വെച്ചിട്ടുണ്ട് മകളെ കാണിക്കാന്‍.

    ReplyDelete
  8. ഉപ്പുമാങ്ങയുണ്ടാക്കുന്ന സൂത്രം ഇതാണല്ലേ. പണ്ടൊക്കെ എന്റെ തറവാട്ടില്‍ അച്ചമ്മ [father's mother] ഒരു ഭരണിയിലാക്കി കളിമണ്ണ് കൊണ്ട് സീല്‍ ചെയ്ത് വെളിച്ചം കയറാത്ത മുറിയില്‍ വെക്കുന്നത് കാണാം. എന്നിട്ട് ആ കുപ്പി മഴക്കാലത്ത് തുറക്കും. പലപ്പോഴും പനിപിടിക്കുമ്പോള്‍ കഞ്ഞിക്ക് കൂട്ടാനായി ഉപ്പ് മാങ്ങയും അതിന്റെ വെള്ളത്തില്‍ മുളക് അരിഞ്ഞതും ഇട്ട് തരുമായിരുന്നു.
    ++ കുഞ്ഞൂസിന്റെ ടെക്നിക്ക് പഴമക്കാറ്ക്ക് അറിയില്ലായിരിക്കാം.
    ഞാന്‍ അടുത്ത കാലത്തൊന്നും ഉപ്പ് മാങ്ങ കഴിച്ചിട്ടില്ല.
    ഈ പ്രോസസ് ബീനാമ്മക്ക് പറഞ്ഞ് കൊടുക്കണം നാളെ.

    ReplyDelete
  9. കുഞ്ഞൂസേ ആ ഉപ്പുമാങ്ങക്ക് തിളപ്പിക്കുമ്പോള്‍ വെള്ളത്തില്‍ കുറച്ചു പച്ചമുളകും ഇഞ്ചിയും കീറിയിട്ടു നോക്കൂ!!!

    ReplyDelete
  10. തീര്‍ച്ചയായും ശ്രന്ജ്.... അടുത്ത തവണ അതും പരീക്ഷിക്കുന്നുണ്ട്.... എന്നിട്ട് പറയാം ട്ടോ.

    ReplyDelete
  11. കുഞ്ഞൂസിന്റെ ഉപ്പുമാങ്ങ വേള്‍ഡ് ഫേമസ് ആയി വരികയാണല്ലോ. നാരങ്ങ ഉപ്പിലിട്ടതു കണ്ടപ്പോള്‍ എന്റെ ഒരു സുഹൃത്ത് പണ്ട് പറഞ്ഞു തന്നത് ഓര്‍മ്മ വന്നു. വെറുതെ നാരങ്ങ നാലായി കത്തി കൊണ്ടു കഷ്ണം വേര്‍പ്പെടുത്താതെ പിളരുക.അതിനകത്ത് കുറേശ്ശെ ഉപ്പു നിറച്ച് ഒരു കുപ്പിയില്‍ (ഹോര്‍ലിക്സ്) ഇട്ടു വെക്കുക.2 ദിവസം കഴിഞ്ഞാല്‍ “നാരങ്ങ ഉപ്പിലിട്ടത് ” റെഡി!.ഇതിന്റെ കൂടെ കാന്താരിയും(നമ്മുടെ ബ്ലോഗറല്ല) ഉപയോഗിക്കാം.

    ReplyDelete
  12. ഭയങ്കര ചതിയായി കുഞ്ഞൂസെ,മുകളിലെ എന്റെ കമന്റില്‍ വേള്‍ഡ് ഫേമസ്എന്ന സ്ഥലത്ത് ഒരു ലിങ്ക് കൊടുത്തിരുന്നു.അതിപ്പോള്‍ മൌസ് വെച്ചാലേ കാണുന്നുള്ളൂ. കൂതറ ഒപ്പിച്ച പണിയാവും!

    ReplyDelete
  13. കുഞ്ഞൂസെ,
    ഇതുകൊള്ളാല്ലൊ....ഈ...ലാബ്...ആസിഡും...ആല്‍ക്കലീം ഒന്നുമില്ലല്ലൊ...
    പഴയ ഒരു ഓര്‍മ്മ

    ReplyDelete
  14. ഉപ്പുമാങ്ങ ഭരണീലിടുമ്പോള്‍ ഒപ്പം കാന്താരി മുളക് അരിഞ്ഞ് ചേര്‍ത്താല്‍, ഊറിയതിന് ശേഷം നല്ല രുചിയായിരിക്കും...ഞാന്‍ പരീക്ഷിച്ചിറ്റുണ്ട് !

    ReplyDelete
  15. Mangayile uppum...!

    Thanks for sharing it. Best wishes.!!!

    ReplyDelete

Related Posts Plugin for WordPress, Blogger...