Monday, April 12, 2010

തൈരു വിഭവങ്ങള്‍

എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില തൈരു വിഭവങ്ങള്‍....

1 . പച്ചടി

ആവശ്യമുള്ള സാധനങ്ങള്‍

1 . കാരറ്റ് ചീകിയത് - ഒരു കപ്പ്‌
2 . സവാള ചെറുതായി അരിഞ്ഞത് - ഒരു കപ്പ്‌
3 . പച്ചമുളക് ചെറുതായി അരിഞ്ഞത് - രണ്ടോ മൂന്നോ
4 . തൈര്‍ - ഒരു കപ്പ്‌
5 . ഉപ്പ് - പാകത്തിന്
വറുത്തിടാന്‍ കടുക്, ഉണക്കമുളക്,കറിവേപ്പില എന്നിവയും വേണം.

ഉണ്ടാക്കുന്ന വിധം

ഒന്ന് മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി നന്നായി മിക്സ്‌ ചെയ്യുക. അതിലേക്കു കടുക്, ഉണക്കമുളക്,കറിവേപ്പില എന്നിവ വറുത്തിടുക.

കുറിപ്പ് : കാരറ്റിനു പകരം ബീട്രൂറ്റ്,മുള്ളങ്കി,വാഴപ്പിണ്ടി മുതലായവും ഉപയോഗിക്കാവുന്നതാണ്.

2 . തൈരു കറി

ആവശ്യമുള്ള സാധനങ്ങള്‍

1 . തൈര്‍ - ഒരു കപ്പ്‌
2 . സവാള പൊടിയായി കൊത്തിയരിഞ്ഞത്‌ - ഒരെണ്ണം
3 . പച്ചമുളക് ചെറുതായി അരിഞ്ഞത് - മൂന്നോ നാലോ
4 . ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരിഞ്ചു നീളത്തിലെ ഒരു കഷണം
5 . വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒന്നോ രണ്ടോ
6 . തക്കാളി ചെറുതായി അരിഞ്ഞത് - ഒരെണ്ണം
7 . മഞ്ഞള്‍പ്പൊടി - 1/4 സ്പൂണ്‍
8 . മുളകുപൊടി - 1/2 സ്പൂണ്‍
9 . ഉപ്പ് - പാകത്തിന്
10 . വെള്ളം - അര കപ്പ്‌
11 . പാചകയെണ്ണ - 1 ടേബിള്‍സ്പൂണ്‍ 
12 . കടുക് -  1/4 സ്പൂണ്‍      

ഉണ്ടാക്കുന്ന വിധം

ചൂടായ ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് ഇടുക.കടുക് പൊട്ടിയാലുടന്‍, അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി, തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നാലുടന്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റുക. അതിലേക്കു വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ക്കുക. തിളച്ചു കഴിയുമ്പോള്‍ ഇറക്കി വച്ച് ഒന്ന് തണുത്തതിനു ശേഷം തൈര്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

(ശ്രദ്ധിക്കുക: തിളച്ച ചൂടോടെ തൈര്‍ ചേര്‍ത്താല്‍ പിരിഞ്ഞു പോകും.)

14 comments:

  1. കുഞ്ഞൂസ്,പോസ്റ്റ് വായിച്ചുതുടങ്ങുന്നേന്‍ മുന്നെ കടുകും തൈരും
    സമഞ്ജസമ്മേളനത്തിന്റെ ആ രൂക്ഷഗന്ധം നാസാരന്ധ്രങ്ങളില്‍
    അടിച്ചുതുടങ്ങുന്നല്ലൊ..! ഈ ഉഷ്ണകാലത്ത് ഫിറ്റാ തൈരും
    അതിന്‍റെ കൂട്ടുകറികളും..ഭാവുകങ്ങള്‍,

    ReplyDelete
  2. നന്നായി... വിഷു അല്ലേ?

    ReplyDelete
  3. nanaayi.... ishttappettu................................ ashamsakal..................

    ReplyDelete
  4. malayalathil recipes vayikunathinte sukam onu vere thane! nice blog!

    ReplyDelete
  5. good ...quick recipes...no mail id in your blog...cud u pls send a mail, kunjuss?

    ReplyDelete
  6. ഓറഞ്ചു നിറമുള്ള കാരറ്റൊരഞ്ചാറെണ്ണം
    നന്നായിച്ചിരകിയൊതുക്കിയതിലോ
    ചെറുതായികൊത്തിയരിഞ്ഞമുളകും
    പിന്നെയുള്ളിയുംസമമല്പയുപ്പുംച്ചേര്‍ത്തു
    പച്ചതൈരിനോടുച്ചേര്‍ത്തു കടുകു വറുത്താല്‍
    മലയാണ്മയിതെത്തും കാനഡയിലും

    ReplyDelete
  7. ശ്രമിവ്ഹ്വ്ഹു നോക്കി....കൊള്ളാം....നന്ദി...ആശംസകൾ

    ReplyDelete
  8. ആ ഹാ ഇത് പെട്ടന്നുണ്ടാക്കാവുന്നതല്ലെയുള്ളൂ... നന്ദി

    ReplyDelete
  9. EASY TIP AANALLO. nannayirikkunnu

    ReplyDelete
  10. ഇതു കൊള്ളാം, ദേ ഇപ്പോ റെഡി.

    ReplyDelete
  11. കുഞ്ഞൂസ് :മോളുടെ പാചകം മൊത്തം വായിച്ചു .കുറഞ്ഞ ചിലവില്‍ കുറഞ്ഞ സമയംകൊണ്ട് രുചികരമായ കുഞ്ഞു പാചകരീതി .അടുത്തുതന്നെ പരീക്ഷിക്കുന്നുണ്ട് .

    ReplyDelete

Related Posts Plugin for WordPress, Blogger...