Saturday, November 20, 2010

മിക്സഡ്‌ ഫ്രൈഡ് റൈസും ചില്ലി ചിക്കനും

മിക്സഡ്‌ ഫ്രൈഡ് റൈസ്


ആവശ്യമുള്ള സാധനങ്ങള്‍

1 . ബസ്മതി അരി - 4 കപ്പ്‌
2 . ബോണ്‍ലെസ്സ് ചിക്കന്‍ - അര കപ്പ്‌
3 . കൊഞ്ച് (ചെമ്മീന്‍ ) - അര കപ്പ്‌
4 . മുട്ട - രണ്ടെണ്ണം
5 . കാരറ്റ് നീളത്തില്‍ അരിഞ്ഞത് - അര കപ്പ്‌
6 . ബീന്‍സ്‌ നീളത്തില്‍ അരിഞ്ഞത് - അര കപ്പ്‌
7 . സെലറി നീളത്തില്‍ അരിഞ്ഞത് - അര കപ്പ്‌
8 . സോയ സോസ് - ഒരു വലിയ സ്പൂണ്‍
9 . ചിക്കന്‍ ടേസ്റ്റ് മേക്കര്‍ - ഒന്നര ക്യൂബ്
10 . ഉപ്പ് - ആവശ്യത്തിന്
11 . കുരുമുളക് പൊടി - ഒന്നര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

അരി കഴുകി പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ചു വാര്‍ത്തു വെക്കുക.ചിക്കന്‍ ഒരിഞ്ചു നീളത്തില്‍ ചെറിയ കഷണങ്ങളായി മുറിച്ചു,ഉപ്പും കുരുമുളക് പൊടിയും മിക്സ്‌ ചെയ്തു ഫ്രൈ ചെയ്തു വെക്കുക. കൊഞ്ചും കഴുകി വൃത്തിയാക്കി ഉപ്പും കുരുമുളക് പൊടിയും പുരട്ടി വറുത്തെടുക്കുക. മുട്ടയും ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഉടച്ചു വറുത്തെടുക്കുക.കാരറ്റ്, ബീന്‍സ്‌ എന്നിവയും ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിച്ചു വെക്കുക.

ഒരു വലിയ പാത്രത്തില്‍ അല്പം എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍,സോയ സോസും ടേസ്റ്റ് മേക്കര്‍ പൊടിച്ചതും ചേര്‍ക്കുക.സ്റ്റവ്‌ ഓഫ്‌ ചെയ്യുക.   അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചോറ് കുറേശ്ശെ ഇട്ടു മിക്സ്‌ ചെയ്യുക.(തണുത്ത ചോറാണ് മിക്സ്‌ ചെയ്യാന്‍ നല്ലത്).ഇടയ്ക്കിടെ വറുത്തു വച്ചിരിക്കുന്ന , ചിക്കന്‍, കൊഞ്ച്,മുട്ട, പച്ചക്കറികള്‍ എന്നിവയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.സ്റ്റവില്‍ നിന്നും ഇറക്കി വെക്കുക.അരിഞ്ഞു വച്ചിരിക്കുന്ന സെലറി മീതെ തൂവുക.

കുറിപ്പ് - സോയ സോസിലും ടേസ്റ്റ് മേക്കറിലും ഉപ്പുള്ളതിനാല്‍, മറ്റുള്ളവയില്‍ വളരെ കുറച്ചു ഉപ്പ് ചേര്‍ത്താല്‍ മതി.


ചില്ലി ചിക്കന്‍

ആവശ്യമുള്ള സാധനങ്ങള്‍

1 . ബോണ്‍ലെസ്സ് ചിക്കന്‍ ചെറിയ ക്യുബുകള്‍ ആയി മുറിച്ചത് - അരക്കിലോ
2 . സവാള  - രണ്ടെണ്ണം (ക്യുബ് ആയി മുറിക്കുക)
3 . ക്യാപ്സിക്കം (ഗ്രീന്‍ പെപ്പെര്‍)  - ഒരെണ്ണം (ക്യുബ് ആയി മുറിക്കുക)
4 . രണ്ടിഞ്ചു നീളത്തില്‍  ഇഞ്ചി -  നീളത്തില്‍ നേരിയതായി അരിഞ്ഞത്
5 . വെളുത്തുള്ളി  - അഞ്ചോ ആറോ (നീളത്തില്‍ നേരിയതായി അരിയുക)
6 . സെലറി - രണ്ടു മൂന്നു തണ്ട് (ഒരിഞ്ചു നീളത്തില്‍ മുറിച്ചു വെക്കുക)
7 . പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - നാലോ അഞ്ചോ എണ്ണം
8 . ചിക്കന്‍ ടേസ്റ്റ് മേക്കര്‍ - ഒരു ക്യുബ്
9 . ചിക്കന്‍ ബ്രോത് - ഒരു കപ്പ്‌
10 . സോയ സോസ് - രണ്ടു ടേബിള്‍ സ്പൂണ്‍
11 . ചില്ലി സോസ്, കെച്ചപ്പ് - ഓരോ ടേബിള്‍ സ്പൂണ്‍ വീതം
12 . എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
13 . ചിക്കന്‍ മാരിനേറ്റ് ചെയ്യാന്‍ - കോണ്‍ഫ്ലോര്‍ അര കപ്പ്‌, സോയ സോസ് അര സ്പൂണ്‍, ഒരു മുട്ട,അല്പം ഉപ്പ്  - ഇവയെല്ലാം കൂടെ നന്നായി യോജിപ്പിച്ച് ആവശ്യമെങ്കില്‍ അല്പം വെള്ളം കൂടെ ചേര്‍ത്ത് ബാറ്റെര്‍ ഉണ്ടാക്കി ചിക്കന്‍ അതില്‍ മിക്സ്‌ ചെയ്തു കുറഞ്ഞത്‌ അര മണിക്കൂര്‍ എങ്കിലും മാരിനേറ്റു ചെയ്യാന്‍ വെക്കുക   
പാകം ചെയ്യുന്ന വിധം

 പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കുക.ചൂടായ എണ്ണയില്‍ മാരിനേറ്റു ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇട്ടു ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരിയെടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന  ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി എന്നിവയും വറുത്തു കോരിയെടുക്കുക.ഇതേ എണ്ണയില്‍ തന്നെ സവാള വഴറ്റുക.വഴന്നു വരുമ്പോള്‍ കാപ്സിക്കം ചേര്‍ത്ത് ഒന്നുകൂടെ വഴറ്റി,ടേസ്റ്റ് മേക്കര്‍ ചേര്‍ക്കുക.എരിവു വേണമെന്നുണ്ടെങ്കില്‍ അല്പം മുളകുപൊടിയും ചേര്‍ക്കാവുന്നതാണ്.എന്നാല്‍ മുളക്  നന്നായി വഴറ്റണം .അതിലേക്കു സോസുകളും വറുത്തു വച്ചിരിക്കുന്ന ചിക്കനും ഇഞ്ചിയും മറ്റും ചേര്‍ത്ത്,ആവശ്യത്തിന് ചിക്കന്‍ ബ്രോതും ചേര്‍ത്ത് നന്നായി തിളപ്പിച്ച്‌ കുഴഞ്ഞിരിക്കുന്ന പരുവത്തില്‍ വാങ്ങി അരിഞ്ഞു വച്ചിരിക്കുന്ന സെലറി തൂവി അലങ്കരിക്കുക.
(ഡ്രൈ ആയ ചില്ലി ചിക്കന്‍ ആണ് വേണ്ടതെങ്കില്‍ ബ്രോത് ചേര്‍ക്കേണ്ട. നന്നായി വരട്ടി എടുത്താല്‍ മതി)

(ഭൂലോകത്തിലെ കൂട്ടുകാരിയായ മായയ്ക്ക് വേണ്ടി തയ്യാറാക്കിയ ഈ പാചകക്കുറിപ്പ് , ബൂലോകത്തിലെ കൂട്ടുകാരോടും പങ്കുവെക്കുന്നു.)

15 comments:

  1. പരീക്ഷിച്ചു നോക്കുന്നുണ്ട്

    ReplyDelete
  2. pariichchichu nokkaan parayam ummayod

    ReplyDelete
  3. ഇന്നത്തെ ഊണ് ഇവിടുന്നാകാം

    ReplyDelete
  4. ഞാന്‍ വെജ് ആന്നേ..! എന്നാലും എല്ലാ ഭാവുകങ്ങളും.

    ReplyDelete
  5. ഇനി വീട്ടില്‍ പോകുമ്പോള്‍ ഒന്ന് പരീക്ഷിച്ചു നോക്കാം :)

    ReplyDelete
  6. എന്റെ കെട്ട്യോളോട് പറയട്ടെ............

    ReplyDelete
  7. കലക്കിലോ കുഞ്ഞുസ്......ഞാനും ഏകദേശം ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കാറ്... പിന്നെ ചിക്കന്‍ ബ്രോത്‌ ചേര്‍ക്കാറില്ല ... ഇനിയും നല്ല റെസിപി പോസ്റ്റ്‌ ചെയ്യു ട്ടോ....

    ReplyDelete
  8. കുഞ്ഞൂസേ,ചിക്കന്‍ എന്റെ ശത്രുവായതിനാല്‍ നോ കമന്റ്സ്.വല്ല കേക്ക് റെസിപ്പിയും പോസ്റ്റ്‌ ചെയ്യൂ..

    ReplyDelete
  9. പരീക്ഷണശാലയില്‍ വന്ന്‍ ഒന്ന് പരീക്ഷിക്കാം എന്ന് കരുതി. എളുപ്പത്തില്‍ പെട്ടെന്നു ഉണ്ടാക്കാന്‍ പറ്റുന്നതാണ് ഞങ്ങള്‍ ചിലര്‍ ഇവിടെ നോക്കുന്നത്.
    ഇതിപ്പോള്‍ കൊതിപിടിച്ച് പിന്തിരിഞ്ഞോടുന്നു.

    ReplyDelete
  10. റാംജീ, ഈ പരീക്ഷണശാലയില്‍ ഉള്ള ബാച്ചിലേര്‍സ് കോര്‍ണറില്‍ നോക്കൂ ട്ടോ.... അവിടെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ ഉണ്ട്.

    ഇവിടെ പരീക്ഷിക്കാന്‍ വന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി!

    മേഫ്ലവര്‍,
    ചിക്കന്‍ ഇല്ലാത്ത മറ്റു റെസിപ്പികള്‍ നോക്കൂ....
    കേക്കിന്റെ റെസിപ്പി ഉടനെ ഇടാം കേട്ടോ

    ReplyDelete
  11. എനിക്ക് മിക്‌സഡ് ഫ്രൈഡ് റൈസിന് ചില്ലിചിക്കന്റെ ആവശ്യമേ ഇല്ല... (അത്രയ്ക്കും ഇഷ്ടമാ...) റെസിപിക്ക് നന്ദി.... ഒരു കോപ്പി ഞാന്‍ എടുക്കുന്നു...

    ReplyDelete
  12. എഴുത്തു തുടരു...
    ആശംസകളോടെ,
    ജോയ്സ്.

    ReplyDelete
  13. പ്രിയ സഹോദരിക്കും കുടുംബത്തിനും ആയുരാരോഗ്യസമ്പല്‍സമൃദ്ധമായ പുതുവല്സരമായിരിക്കട്ടെയെന്നു പ്രാര്‍ത്ഥനയോടെ ..
    വിജയലക്ഷ്മി
    ഈ പാചകരീതി എളുപ്പമാണ് അല്ലെ ...

    ReplyDelete
  14. കുട്ടികള്‍ക്കുള്ള നല്ല സ്നാക്ക്സ് തിരയുന്നു ഞാന്‍ ..സഹായിക്കാമോ കുഞ്ഞൂസേ.

    ReplyDelete

Related Posts Plugin for WordPress, Blogger...