വേണ്ട സാധനങ്ങള്‍ :
- വേവിച്ചു ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് - രണ്ടെണ്ണം
- ചെറുതായി നുറുക്കിയ സവാള - ഒരെണ്ണം
- ചെറുതായി നുറുക്കിയ പച്ചമുളക് - ഒന്നോ രണ്ടോ (എരിവു അനുസരിച്ച് )
- ചെറുതായി നുറുക്കിയ മല്ലിയില - രണ്ടോ മൂന്നോ തണ്ട്
- മുളകുപൊടി - 1/4 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
- ഗരംമസാലപ്പൊടി - 1/4 ടീസ്പൂണ്‍
- കടലമാവ് - ഒരു കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങിലേക്ക് സവാള, പച്ചമുളക്,മല്ലിയില,അല്പം മുളകുപൊടി,ഗരംമസാലപ്പൊടി,ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
മറ്റൊരു പാത്രത്തില്‍ കടലമാവ് , ഉപ്പ്, മഞ്ഞള്‍പ്പൊടി,അല്പം മുളകുപൊടി എന്നിവയെടുത്തു കുറച്ചു വെള്ളവും ചേര്‍ത്തു, കുഴമ്പു പരുവത്തില്‍ മിശ്രിതം(ബാറ്റര്‍ ) ഉണ്ടാക്കുക.
ഉരുളക്കിഴങ്ങ് മിശ്രിതത്തില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കിയെടുത്ത്, ബാറ്ററില്‍ മുക്കി ചൂടായ എണ്ണയില്‍ ഇട്ടു ഗോള്‍ഡന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരിയെടുക്കുക.
ചൂടോടെ ചട്നി കൂട്ടിയോ അല്ലാതെയോ വിളമ്പാവുന്നതാണ്. 2 .ബ്രെഡ് റോള്‍സ്
വേണ്ട സാധനങ്ങള്‍ :
- വേവിച്ചു ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് ,കാരറ്റ് - ഒരു കപ്പ്
- വേവിച്ച പട്ടാണി പയര്‍ (ഗ്രീന്‍പീസ്) - കാല്‍ കപ്പ്
- ചെറുതായി നുറുക്കിയ സവാള - ഒരെണ്ണം
- ചെറുതായി നുറുക്കിയ പച്ചമുളക് - രണ്ടെണ്ണം
- ചെറുതായി നുറുക്കിയ മല്ലിയില - രണ്ടോ മൂന്നോ തണ്ട്
- മുളകുപൊടി - കാല്‍ ടീസ്പൂണ്‍
- ഗരംമസാലപ്പൊടി - കാല്‍ ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- ബ്രെഡ് കഷണങ്ങള്‍ - 8 - 10 എണ്ണം
- എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
ബ്രെഡ് ഒഴിച്ചുള്ള ചേരുവകള്‍ എല്ലാം ഒന്നിച്ചാക്കി യോജിപ്പിക്കുക.
ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്തു , ഓരോ ബ്രെഡ് കഷണങ്ങളും അതില്‍ മുക്കി നന്നായി പിഴിഞ്ഞെടുക്കുക. ബ്രെഡ് കുതിര്‍ന്ന് കിട്ടാന്‍ വേണ്ടിയാണു അങ്ങിനെ ചെയ്യുന്നത്.
ഓരോ സ്പൂണ്‍ ഉരുളക്കിഴങ്ങ് മിശ്രിതം എടുത്തു ഓരോ ബ്രെഡ് കഷണത്തിലും വെച്ച് റോള്‍ ചെയ്തു എടുത്തു അരികുകള്‍ വിരലുകള്‍ കൊണ്ടമര്‍ത്തി ഒട്ടിക്കുക.
നല്ലവണ്ണം ചൂടായ എണ്ണയില്‍ റോളുകള്‍ ഇട്ടു തീ അല്പം കുറച്ചു വച്ചു വറുത്തെടുക്കുക.
ചൂടോടെ ചട്നി, സോസ് എന്നിവ കൂട്ടി കഴിക്കാവുന്നതാണ്.
കുറിപ്പ്: ഉരുളക്കിഴങ്ങ് മിശ്രിതത്തിനു പകരം,ചിക്കന്‍,ബീഫ്,ചെമ്മീന്‍ തുടങ്ങി അധികം വന്ന മെഴുക്കുപുരട്ടിയും തോരനും വരെ ഇതില്‍ ഫില്ലിങ്ങായി ഉപയോഗിക്കാവുന്നതാണ്.
ബോണ്ട ഞങ്ങളുടെ favourite ആണ്.പക്ഷെ,കടലമാവിന് പകരം മൈദയാണെന്ന് മാത്രം.
ReplyDeleteബോണ്ട എനിക്കും ഇഷ്ട്ടാ ..പക്ഷെ ഉണ്ടാക്കി തിന്നാനൊന്നും പറ്റില്ല..!
ReplyDelete:) കൊള്ളാല്ലോ...ഇന്ന് തന്നെ ഉണ്ടാക്കി നോക്കുന്നു..കഴിക്കാന്‍ മടിയനായ എന്റെ അച്ചുക്കുട്ടന് വേണ്ടിയാണു സ്നാക്ക്സ് തിരഞ്ഞത് ട്ടോ..നന്ദി കുഞ്ഞൂസേ
ReplyDeleteithu kollalloo...njan veetil bonda try cheythitila...ini enthayalam tey cheythhu nokkalloo..
ReplyDeleteകുഞ്ഞുസ്... ബ്രെഡ് റോള്‍സ് വെല്യ ഇഷ്ടാണ് ... പക്ഷെ എണ്ണയുടെ കാര്യം ആലോചിക്കുമ്പോള്‍.....
ReplyDeleteഇതിന്റെയൊക്കെ പടം കൂടി ഇടാമായിരുന്നില്ലേ കുഞ്ഞൂസേ..?
ReplyDeleteബിന്ദുവേച്ചി പറഞ്ഞ പോലെ
ReplyDeleteപടം പിടിച്ചു ഇടണം
ഉണ്ടാക്കിക്കഴിയുമ്പോ വിളിക്ക് ട്ടോ...
:)
ബോണ്ട കഴിക്കുന്നതിഷ്ടമാണ്. ഉണ്ടാക്കിതരാന്‍ മൂപ്പത്തിക്ക് ഭയങ്കര മടിയും!. പിന്നെ ഉരുളക്കിഴങ്ങ ഗ്യാസാണെന്നു പറഞ്ഞു ഒഴിയും!
ReplyDeleteസ്നാക്സ് രുചിച്ചു നോക്കാന്‍ വന്ന എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതവും നന്ദിയും !
ReplyDelete@ മേയ്ഫ്ലവര്‍ :മേയ്മാസപ്പൂവേ,കടലമാവില്ലെങ്കില്‍ ഞാനും ഇടക്കൊക്കെ മൈദയോ,അരിമാവോ, ഗോതമ്പുമാവോ ഒക്കെ ഉപയോഗിക്കാറുണ്ട്.
@ശ്രീദേവി:അച്ചുക്കുട്ടന് ഇഷ്ടായോ എന്തോ?
@ഫൈസു: ഉണ്ടാക്കാന്‍ വയ്യങ്കില്‍പ്പിന്നെ പാര്‍സല്‍ തന്നെ ശരണം!
@രെശ്മി: ഉണ്ടാക്കി നോക്കിയോ, ഇഷ്ടമായാലും ഇല്ലെങ്കിലും പറയണം ട്ടോ.
@മഞ്ജൂ:ഇടക്കൊക്കെ ഓരോ റോള്‍ ഒക്കെ ആവാം ന്നേ... വെറുതെ കൊതിയടക്കുന്നതെന്തിനാ..?
@ബിന്ദു,ഹാന്‍ : ഇതൊക്കെ ഉണ്ടാക്കുന്ന സമയത്തൊന്നും ഇങ്ങിനെ പോസ്റ്റ് ചെയ്യണമെന്നൊന്നും ഓര്‍ക്കാത്തത് കൊണ്ടാ പടം പിടിക്കാതിരുന്നത്. എന്തുണ്ടാക്കിയാലും പടം എടുത്തു വെക്കാന്‍ ഇനി മുതല്‍ ശ്രദ്ധിക്കാം ട്ടോ...
@ഇക്ക:ഇക്കാ തന്നെ ഒരു ദിവസം ഉണ്ടാക്കി ഇത്താത്തക്കു കൊടുക്ക്,അടുത്ത തവണ ഇത്താത്ത തന്നെ ഉണ്ടാക്കിക്കോളും.ഗ്യാസ് ഉണ്ടാവതിരിക്കാനല്ലേ അല്പം ഇഞ്ചിയൊക്കെ ചേര്‍ക്കുന്നത്.