1. തേങ്ങാ സാദം
ആവശ്യമുള്ളവ:
- പച്ചരി/ബസ്മതി അരി - 2 കപ്പ്
- തേങ്ങ ചിരകിയത് - അര കപ്പ്
- നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
- ഉഴുന്നുപരിപ്പ് - അര ടീസ്പൂണ്‍
- കടുക് - കാല്‍ ടീസ്പൂണ്‍
- ഉണക്കമുളക് - രണ്ടെണ്ണം
- കറിവേപ്പില - ഒരു തണ്ട്
- ഉപ്പ് - പാകത്തിന്
- കായപ്പൊടി - രണ്ടു നുള്ള്
തയ്യാറാക്കുന്ന വിധം:
അരി പാകത്തിന് ഉപ്പ് ചേര്‍ത്ത് വേവിച്ചു വെക്കുക. ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ നെയ്യൊഴിക്കുക. കടുക്, ഉഴുന്ന്, ഉണക്കമുളക്, കറിവേപ്പില, കായപ്പൊടി എന്നിവ യഥാക്രമം വഴറ്റുക. അതിലേക്കു തേങ്ങ ചേര്‍ത്ത് നിറം പോകാതെ വറുക്കുക. വേവിച്ചു വച്ചിരിക്കുന്ന ചോറും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വാങ്ങുക. ചൂടോടെ അച്ചാര്‍ , പപ്പടം എന്നിവ ചേര്‍ത്ത് കഴിക്കാം.
പിന്കുറിപ്പ് : വറുത്ത നിലക്കടല,കശുവണ്ടി, ഗ്രീന്‍പീസ് തുടങ്ങിയവയും ചേര്‍ക്കാവുന്നതാണ്.
2 .തൈര് സാദം
ആവശ്യമുള്ളവ:
- വേവിച്ച ചോറ് - 2 കപ്പ്
- അധികം പുളിക്കാത്ത തൈര് - ഒരു കപ്പ്
- പാല്‍ - കാല്‍ കപ്പ്
- പച്ചമുളക് -രണ്ടെണ്ണം(ചെറുതായി വട്ടത്തില്‍ അരിഞ്ഞെടുക്കുക)
- ചെറിയ ഉള്ളി - മൂന്നോ നാലോ (ചെറുതായി അരിഞ്ഞെടുക്കുക)
- ഇഞ്ചി - ഒരു ചെറിയ കഷണം (ചെറുതായി കൊത്തിയരിയുക)
- കടലപ്പരിപ്പ് - ഒരു ടീസ്പൂണ്‍
- ഉഴുന്ന് - ഒരു ടീസ്പൂണ്‍
- കടുക് - അര ടീസ്പൂണ്‍
- കറിവേപ്പില - ഒരു തണ്ട്
- ഉപ്പ് - പാകത്തിന്
- എണ്ണ - 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക്, ഉഴുന്ന്, കടലപ്പരിപ്പ് , ഉണക്കമുളക്, കറിവേപ്പില എന്നിവ യഥാക്രമം വറുക്കുക. അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അടുപ്പത്ത് നിന്നും ഇറക്കി വച്ചതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറും, തൈരും പാലും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടോടെയോ തണുപ്പിച്ചോ അച്ചാര്‍ , പപ്പടം എന്നിവ ചേര്‍ത്ത് കഴിക്കാം.
assalayittundu........ aashamsakal.........
ReplyDeleteനന്ദി, തീര്‍ച്ചയായും പരീക്ഷിച്ചു നോക്കാം..
ReplyDeleteതേങ്ങാ സാദത്തില്‍ കായം അത്യാവശ്യം ആണോ ചേച്ചി ?
ReplyDeleteഎനിക്കതിന്റെ ടേസ്റ്റ് ഇഷ്ട്ടമില്ല അതാ
തെങ്ങ സാദം ഇതുവരെ പരീക്ഷിച്ചിട്ടില്ല കുഞ്ഞുസെ ഇനി ഒന്ന് ചെയ്തു നോക്കണം.നന്ദി ട്ടോ.
ReplyDeleteതൈര്‌സാദത്തിൽ തേങ്ങാപാലാണോ അതൊ പശുവിൻപാലോ?
ReplyDeleteപരീക്ഷിച്ചു നോക്കാം..
ReplyDelete@ഫെനില്‍ : കായം ഇഷ്ടമല്ലെങ്കില്‍ ചേര്‍ക്കേണ്ടാന്നേ...
ReplyDelete@nikukechery : തേങ്ങാപ്പാല്‍ അല്ലാട്ടോ...
@ എല്ലാ കൂട്ടുകാര്‍ക്കും:പരീക്ഷിച്ചു നോക്കി പറയണം കേട്ടൊ...
chechi, paachaka shaalayil kayari nokkaam
ReplyDeleteകുഞ്ഞൂ സമയമിപ്പോഴെത്ര്യാന്നറിയോ?ഉച്ചയ്ക്ക് 1മണി.അപ്പഴാ തേങ്ങാസാദം കാണുന്നത്.ബാക്കി ഊഹിച്ചൂടേ?
ReplyDeleteതേങ്ങാ സാദം പരീക്ഷിച്ചിട്ടില്ല.
ReplyDelete:)
ഈശ്വരാ, പരീക്ഷണങ്ങള്‍ക്ക് മാത്രമായി അടുക്കളയില്‍ കയറാറുള്ള ആളെയാണോ ഞാന്‍ ചുമ്മാ ആരാധനയോടെ വായിച്ചത്...
ReplyDeleteശന്തേച്ചീ,ഊണു കാലായോ...? തേങ്ങാസാദം ഇല്ലെങ്കിലെന്താ, നല്ലൊരു ചമ്മന്തി മതീല്ലോ വയറു നിറച്ചുണ്ണാൻ...!
ReplyDelete@ശ്രീ: ഒന്നു ശ്രമിച്ചു നോക്കൂന്നേ...ഇഷ്ടാവും
@ബിജിത്:ഇപ്പോൾ മനസ്സിലായില്ലേ ഏതു ബിജിത്തായാലും മണ്ടത്തരം പറ്റുമെന്ന്...:)
aashamsakal..........
ReplyDelete