- ജീരക ചോറ്
ആവശ്യമുള്ള സാധനങ്ങള്‍ :
- അരി - ഒരു കപ്പ്(ബസ്മതിയോ പച്ചരിയോ ഉപയോഗിക്കാം)
- വെള്ളം - രണ്ടു കപ്പ്
- ജീരകം - രണ്ടു ടീസ്പൂണ്‍
- ഏലക്ക - ഒരെണ്ണം
- കുരുമുളക് - പത്തെണ്ണം
- വഴനയില - രണ്ടെണ്ണം
- എണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
- ഉപ്പ് - പാകത്തിന്
അരി പതിനഞ്ചു മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക.ശേഷം കഴുകി വാരി വെള്ളം തോരാന്‍ വെക്കുക. ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ യൊഴിക്കുക. ചൂടായ എണ്ണയില്‍ വഴനയില, ഏലക്ക,കുരുമുളക്,ജീരകം എന്നിവ യഥാക്രമം ചേര്‍ക്കുക.അതിലേക്കു അരി ചേര്‍ത്ത് ഒന്ന് വഴറ്റി വെള്ളവും ഉപ്പും ചേര്‍ക്കുക.പാത്രം അടച്ചു വെച്ച് വേവിക്കുക. ഏകദേശം ഒരു പത്തു മിനിറ്റ് മതിയാകും അരി വെന്തു കിട്ടാന്‍ പരിപ്പ് കറി, അച്ചാര്‍ , പപ്പടം എന്നിവ കൂട്ടി കഴിക്കാം.
2.കിച്ചടി
ആവശ്യമുള്ള സാധനങ്ങള്‍ :
2.കിച്ചടി
ആവശ്യമുള്ള സാധനങ്ങള്‍ :
- അരി - രണ്ടു കപ്പ്
- തുവരപ്പരിപ്പ് - ഒരു കപ്പ്
- കരയാമ്പൂ - 4 എണ്ണം
- കറുവപ്പട്ട - ഒരിഞ്ചു നീളത്തില്‍ ഒരു കഷണം
- ഏലക്ക - 4 എണ്ണം
- സവാള - രണ്ടെണ്ണം
- തക്കാളി - നാലെണ്ണം
- പച്ചമുളക് - രണ്ടെണ്ണം
- മല്ലിയില - നാലോ അഞ്ചോ തണ്ട്
- പുതിനയില - 8 - 10
- കറിവേപ്പില - ഒരു തണ്ട്
- വെളുത്തുള്ളി അരച്ചത് - ഒരു ടീസ്പൂണ്‍
- ഇഞ്ചി അരച്ചത് - ഒരു ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
- വെള്ളം - 3 കപ്പ്
- എണ്ണ - 3 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം:
പരിപ്പ് കഴുകി മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിച്ചു വെക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കറുവപ്പട്ട, കരയാമ്പൂ, ഏലക്ക എന്നിവ പൊട്ടിക്കുക. തുടര്‍ന്ന് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക. സവാള വഴന്നു വരുമ്പോള്‍ നെടുകെ നീളത്തില്‍ മുറിച്ച പച്ചമുളകും കറിവേപ്പിലയും പുതിനയിലയും കുറച്ചു മല്ലിയിലയും ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. അതിലേക്കു അരച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വഴറ്റി,അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ഉപ്പും ചേര്‍ക്കുക. കഴുകി വച്ചിരിക്കുന്ന അരിയും ചേര്‍ത്ത് ഒന്ന് കൂടി വഴറ്റി വെള്ളവും വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചേര്‍ത്ത് , ചെറിയ തീയില്‍ അടച്ചു വച്ച് വേവിക്കുക. ചൂടോടെ അച്ചാര്‍ , പപ്പടം എന്നിവ ചേര്‍ത്ത് വിളമ്പുക.അരി വേവിക്കുമ്പോള്‍ ഒന്നോ രണ്ടോ കഷണം എല്ലോടു കൂടിയ ചിക്കന്‍ അല്ലെങ്കില്‍ മട്ടണ്‍ ചേര്‍ത്താല്‍ നല്ല രുചിയുണ്ടാവും ...!
ചോറ് ഞങ്ങൾ വക്കാറില്ല കുഞ്ഞൂസെ...
ReplyDeleteഒക്കെ ഹോട്ടലീന്നാ...
എന്തൊരെളുപ്പാ...
പാത്രം പോലും കഴുകണ്ടാ...
കൈ പണ്ടേയില്ല....
ഞങ്ങടെ നാട്ടിലെ കിച്ചടി എന്ന സാധനം തൈരും ഏതെങ്കിലും ഒരു പച്ചക്കറിയും ചേർത്താ ഉണ്ടാക്കുന്നത്...
ആശംസകൾ...
hmmmmmmmmmmmmmm
ReplyDeleteകൊള്ളാം
കൊള്ളാം.ആരേലും ഉണ്ടാക്കിതന്നാല്‍ കഴിക്കാം.ഞാനെപ്പളും വിചാരിക്കും പണ്ട് പാഞ്ചാലിക്ക് കിട്ടിയ പോലെ ഒരു പാത്രം കിട്ടിയിരുന്നേല്‍ എന്ന്..ഇടു കുടുക്കേ ചോറും കറീം എന്നു പറയുമ്പോ ചോറും കറീം റെഡി.എന്തു സുഖായിരുന്നു.
ReplyDeleteഹായ് കൊള്ളാല്ലോ, ചേച്ചീ :)
ReplyDeleteഭാര്യക്കിതു കാണിച്ചു കൊടുക്കണം.. വീകെന്റിൽ ഒരൂ പരീക്ഷണം നടത്താലോ :)
ReplyDeleteകുഞ്ഞുസേ..ഇത് ഇപ്പോഴാ കണ്ടത്...ആ കിച്ചടി എന്ന് പറയുന്ന സാധനം നോര്‍ത്ത് ഇന്ത്യന്‍ അല്ലെ...എന്നാലും ജീരകചോറ് തന്നെ എനിക്കിഷ്ടം....
ReplyDeleteJeeraka choru onnu veykkan sramikkum.
ReplyDeleteഎന്താ രുചി.... :)
ReplyDeleteഞാണ്ടാക്കട്ടെ..
ReplyDeleteഇങ്ങട്ട് പറയാം ബാക്കി...
കൊളമാവോ സാറേ??
:) :)
arelum undakki thannal njan abhiprayam parayam.
ReplyDeleteജീരകച്ചോറ് ഇഷ്ടായി. ഇവിടുത്തെ പെണ്ണ് ഇപ്പോ പറയുന്നതൊക്കെ ഉണ്ടാക്കിത്തരുന്നുണ്ട്. കര്‍ക്കിടകമാസമല്ലേ... ആരാ ആദ്യം പോണതെന്നറിയില്ല....
ReplyDeleteഎന്റെ അടുത്ത കൂട്ടുകാര്‍ കുറച്ച് പേര്‍ കഴിഞ്ഞ മാസം പോയി. ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്റെ ക്ലബ്ബിലെ ഷാജി, രാജന്‍ മുതലായവര്‍. ഷാജിക്ക് 40 വയസ്സില്‍ താഴെ. രാജന്‍ 55 ന് താഴെ.
ബീനാമ്മക്ക് പണ്ട് എന്നേക്കാള്‍ ആരോഗ്യം ഉണ്ടായിരുന്നു. ഇപ്പോ പരിതാപകരം. എനിക്കാണത്രെ അവളേക്കാളും ആരോഗ്യം ഇപ്പോള്‍.
നാളെ ജീരകച്ചോറ് ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്. കഴിച്ചതിന് ശേഷം പറയാം കേട്ടോ കുഞ്ഞൂസേ...
കുഞ്ഞൂസിന് പ്രകാശേട്ടനെ പണ്ടത്തെ പോലെ ഇഷ്ടം ഇല്ലാ ഇപ്പോള്‍.
എന്റെ ബ്ലോഗുകള്‍ ഇതുപോലൊരു ടെമ്പ്ലേറ്റില്‍ ഒതുക്കിക്കിട്ടിയാല്‍ കൊള്ളാമായിരുന്നു.
ReplyDeleteസഹായിക്കാമോ?
ചാച്ചീ... കൊതിപ്പിക്കല്ലെ...
ReplyDeleteകൊള്ളാല്ലോ.........
ReplyDeletewowww... kidilan... im getting aroma here :)
ReplyDeleteജീരകച്ചോറിനെ ക്കുറിച്ച് ആദ്യമായാ കേള്‍ക്കുന്നത് ,,ഇതിപ്പോള്‍ സൌദിയിലുള്ള എന്‍റെ ശരീരത്തില്‍ പരീക്ഷണംനടത്താന്‍ നാട്ടില്‍ നിന്ന്കൊണ്ട് പ്രാണസഘിക്കാവില്ലല്ലോ !! എന്നാലും ഒന്ന് കോപി പേസ്റ്റ് ചെയ്തു ഫോര്‍വേര്ട് ചെയ്യാം ല്ലേ ...
ReplyDeleteജീരകം എന്ന് പറഞ്ഞാല്‍ പേരും ജീരകമാണോ നല്ലജീരകമാണോ?
ReplyDelete(കറുപ്പില്‍ വെള്ള അക്ഷരം കണ്ണ് കേടുവരുത്തി. അതിനു വേറെ വിഭവം വല്ലതും ഉണ്ടോ?)
Dear Kunjus,
ReplyDeleteDhal khichdi is my favorite food, once I used to have this food with my friends in a single pot with mango pickels & coconut chatni. But I think cardomom and grampoo not neccessory for this dish. Dhal khichdi actully look like gruel, I don't know why it is dry in your image. Anyway thanks for your recipie.. Thank you very much indeed..