ചെമ്മീന്‍ പുട്ട്
ചേരുവകൾ:
- വറുത്ത അരിപ്പൊടി - ഒരു കപ്പ്
- തേങ്ങപ്പീര - ഒരു കപ്പ്
- ഉപ്പ് - പാകത്തിന്
- വെള്ളം - പൊടി നനക്കാന്‍ ആവശ്യത്തിന്
- വൃത്തിയാക്കിയ ചെമ്മീന്‍ - അര കപ്പ്
- സവാള - ഒരെണ്ണം
- തക്കാളി - ഒരെണ്ണം
- വെളുത്തുള്ളി - മൂന്നോ നാലോ അല്ലി
- ഇഞ്ചി - ഒരിഞ്ചു നീളത്തില്‍
- പച്ചമുളക് - ഒന്ന്
- മഞ്ഞള്‍പ്പൊടി - കാല്‍ ടീ സ്പൂണ്‍
- മുളകുപൊടി - അര ടീസ്പൂണ്‍
- ഗരം മസാല - അര ടീ സ്പൂണ്‍
- ഉപ്പ് - പാകത്തിന്
- മല്ലിയില -
- കറിവേപ്പില - കുറച്ച്
- എണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം :
അരിപ്പൊടി തേങ്ങയും ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ടിനു നനക്കുന്നത് പോലെ നനച്ചു വെക്കുക. അര മണിക്കൂര്‍ കഴിഞ്ഞു ഒന്നുകൂടി നന്നായി തിരുമ്മി യോജിപ്പിച്ചാല്‍ നല്ല മയവും സ്വാദും ഉണ്ടാവും. അതുകൊണ്ട് പൊടി നനച്ചു വെച്ചിട്ട് ചെമ്മീന്‍ തയ്യാറാക്കിയാല്‍ മതി.
സവാള, പച്ചമുളക്, വെളുത്തുള്ളി , ഇഞ്ചി, തക്കാളി എന്നിവ പൊടിയായി അരിഞ്ഞെടുക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിക്കുക . ചൂടായ എണ്ണയില്‍ അരിഞ്ഞു വച്ചിരിക്കുന്നവ ചേര്‍ത്ത് വഴന്നു വരുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ശേഷം ചെമ്മീനും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് , മൂടി വെച്ച് വേവിക്കുക. ചെമ്മീന്‍ വെന്തു കഴിയുമ്പോള്‍ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചെടുക്കുക . മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് അല്‍പ്പസമയം അടച്ചു വെക്കുക.
ഇനി പുട്ടുകുറ്റിയില്‍ നനച്ചു വെച്ചിരിക്കുന്ന അരിപ്പൊടി ഇടുക. പുട്ടിനു പീര പോലെ എന്ന പ്രയോഗം മാറ്റി , പുട്ടിനു ചെമ്മീന്‍ പോലെ എന്നാക്കിക്കോളൂ... എന്നിട്ട് ആവി കേറ്റി എടുത്തോളൂ, വേറെ കറിയൊന്നും വേണ്ട ഈ പുട്ടിന്...!
പി.എസ് : ഇത് ഓരോരുത്തരുടെയും മനോധര്‍മമനുസരിച്ച് പല വിഭവങ്ങള്‍ കൊണ്ടും പരീക്ഷിക്കാം. ഞാന്‍ സാധാരണയായി ചെമ്മീന്‍ , മുട്ട, ചിക്കന്‍ , പലതരം പച്ചക്കറികള്‍ , പപ്പടം അങ്ങിനെ പലരീതിയിലും ഉണ്ടാക്കാറുണ്ട് .
കൊള്ളാം കുഞ്ഞൂസേ,ചെമ്മീനും പുട്ടും നല്ല കോമ്പിനേഷനാണു,ഇനി ചെമ്മീന്‍ വാങ്ങുമ്പോള്‍ ഉണ്ടാക്കണം.
ReplyDeleteസേവ് ചെയ്തിട്ടുണ്ട്. ശ്രീമതിക്ക് അയച്ചുകൊടുക്കണം. പുതിയ വിഭവം പരിചയപ്പെടുത്തിയതിനു താങ്ക്‌സ്.
ReplyDeleteഅതു കൊള്ളാമല്ലോ. വീട്ടില്‍ ചെന്നിട്ട് ഒന്നു പരീക്ഷിച്ചു നോക്കാന്‍ പറയാം :)
ReplyDeleteഇഷ്ടപ്പെട്ടില്ല...ഈ ഡിഷ്
ReplyDeleteഒരു പുട്ട് കുറ്റി വാങ്ങണം
ReplyDeleteഒന്ന് പരീക്ഷിച്ചിട്ടു തന്നെ കാര്യം
ReplyDeleteചേച്ചി അമ്മയോടോ ചെച്ചിയോടോ ഒന്ന് പറയണം വായിച്ച് കൊടുക്കണം ഇങ്ങനെയൊന്ന് ഉണ്ടാക്കിക്കിട്ടാൻ. എന്തായാലും ശ്രമിക്കുക തന്നെ,ആവശ്യക്കാരനായിപ്പോയില്ലേ ? ആശംസകൾ.
ReplyDeleteചെമ്മീന്‍ വെന്തു കഴിയുമ്പോള്‍ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചെടുക്കുകഅപ്പോള്‍ അതിന്റെ ടേസ്റ്റ് പോവില്ലേ
ReplyDeleteപുതിയ പാചകം പരീക്ഷിക്കാം
ReplyDeleteചെമ്മീന്‍ കറിയും പുട്ടും കൂടി കുഴച്ചു കഴിക്കുന്നതും ഇതും തമ്മില്‍ രുചി വ്യത്യാസം ഉണ്ടാകുമോ? എങ്കില്‍ ഒരു കൈ നോക്കണം
ReplyDelete(ഇസ്മയില്‍ കുറുമ്പടി)
നല്ല രസമുണ്ട് കുഞ്ഞൂസ് ചേച്ചിയെ.....
ReplyDelete@ MyDreams... ഈ സംശയം നന്നായി... ചെമ്മീന്‍ അധികം വേവിച്ചാല്‍ റബര്‍ പോലെയാവും... അത് കൊണ്ട് വേവാന്‍ ആവശ്യമുള്ള വെള്ളം ഉപയോഗിച്ചു ഒരു മൂടി കൊണ്ട് അടച്ചേ ചെമ്മീന്‍ വേവിക്കാന്‍ പാടുള്ളൂ... ഇടയ്ക്കിടെ മൂടി തുറന്നു ഇളക്കി ഇടുകയും ആവാം... വെന്തു കഴിഞ്ഞിട്ടും വെള്ളം ബാക്കി നില്‍ക്കുന്നുവെങ്കില്‍ അത് മൂടി തുറന്നു കൂടിയ തീയില്‍ വെച്ച് വറ്റിച്ചെടുത്താല്‍ അതിന്റെ ഗുണവും രസവും ചെമ്മീനില്‍ തന്നെ പിരണ്ടിരിക്കും.... അതാണ് ചേച്ചി അങ്ങനെ എഴുതിയതിലെ വസ്തുത....
ReplyDelete(ദെഹണ്ണക്കാരന്‍ സന്ദീപ് ) :-)
ithukollam, njan munpe ivide varedathayirunnu. Enne pole ulla bachlrinu ithellam oru aswasam aanu,
ReplyDeleteഒരു പിടി ഓട്സ് എടുത്ത് ബൌളിലെക്കിടണം. കൂടെ കുറച്ച് ശർക്കര പൊടിച്ചതും. അതിലേക്ക് ഇത്തിരി ചെറുചൂടുള്ള പാലും ഒരു മുട്ടേടേ വെള്ളേം ഇട്ട് ഓംലെറ്റു പരുവത്തിൽ അടിച്ചു യോജിപ്പിക്കുക. ഓട്സ് ഒരുപാടു കുഴഞ്ഞു പോവണ്ട. വേണമെങ്കിൽ കുറച്ചു തേങ്ങയോ എള്ളോ ജീരകമോ ഫ്ലാക്സീഡ്സോ ഒക്കെ ഇടാം ഒരു സ്റ്റൈലിന്. എന്നിട്ട് ആ കൂട്ടിനെ ദോശക്കല്ലിലെക്കു പരത്തി (അധികം തിൻ ആക്കണ്ട, ഇത്തിരി കട്ടിക്കിരുന്നോട്ടെ) ചുട്ടെടുക്കുക. ചൂടോടെ തന്നെ കഴിക്കുക. അത്രെയുള്ളൂ.
try this oots appa,
ഈ പുട്ട് എനീക്കിഷ്ട്മാണ്..പക്ഷെ പുട്ട് തിന്നാലുടന്‍ നെഞ്ചിരിച്ചല്‍(ഹാര്‍ട്ട് ബേര്‍ണിംഗ്) ഉണ്ടാവുന്നത് എന്തു കൊണ്ടാണെന്നറിയുമോ? എന്നിട്ട് വേണം ചെമ്മീന്‍ പുട്ട് പരീക്ഷിക്കാന്‍..
ReplyDelete