കഴിഞ്ഞൊരു ദിവസം ഫേസ്ബുക്കില്‍ പച്ചവെളിച്ചം തെളിച്ചപ്പോള്‍ തന്നെ കുഞ്ഞേച്ചീ എന്ന വിളിയൊച്ചയോടെ ഒരു ജാലകം തുറന്നു വന്നു. നോക്കിയപ്പോള്‍ , നമ്മുടെ കൊട്ടില ...! ഫാക്ടറിക്കുള്ളില്‍ എവിടെയോ ഫോണ്‍ നഷ്ടപ്പെട്ടു പോയ സങ്കടക്കടലില്‍ നിന്നുള്ള വിളിയല്ലേ ഒന്നെത്തി നോക്കി അങ്ങോട്ട്......
അപ്പോഴതാ, അവിടെ സങ്കടവുമില്ല കരച്ചിലുമില്ല... ( വിശപ്പിന്റെ മുന്നില്‍ അതൊക്കെ എങ്ങോ പോയീത്രെ ...:) കടല സ്റ്റ്യൂ എങ്ങിനെയാ ഉണ്ടാക്കുകയെന്നു ഒന്നെളുപ്പം പറഞ്ഞേ കുഞ്ഞേച്ചീ... കടല കുതിര്‍ത്തു വച്ചിരിക്കുന്നു, സവാളയും ഇഞ്ചിയും അരിഞ്ഞു വെച്ചിരിക്കുന്നു....
ഓ, അപ്പോഴതാണ് കാര്യം, കടല സ്റ്റ്യൂ, ...! എന്നാപിന്നെ ഇന്നത്തെ പാചകപരീക്ഷണം ഓണ്‍ലൈനിലൂടെ ആകട്ടെയെന്നു വച്ചു.
ബിജൂ, ആ കടല കുറച്ചു സവാളയും ഇഞ്ചിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിക്കാന്‍ വെക്കൂ...
മെസേജ് വായിച്ച് ബിജു കമന്ററി നടത്തി... കൂടെയുള്ള മിടുക്കന്മാര്‍ കടല വേവിക്കാന്‍ വച്ചു.
ഇനി, ഒരു കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും രണ്ടു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടിയും അര ടീസ്പൂണ്‍ കുരുമുളകുപൊടിയും അല്‍പ്പം വെള്ളത്തില്‍ കുതിര്‍ത്തു വെക്കൂ, ഓണ്‍ലൈനിലൂടെ മെസേജ് പറന്നു, അങ്ങ് റാസ് അല്‍ ഖൈമയിലെ ബിജുവിന്റെ അടുക്കളയിലേക്ക്...
"ഓക്കേ , പൊടികള്‍ ഒക്കെ ഇതാ വെള്ളത്തില്‍ നനഞ്ഞു കുതിര്‍ന്നു... കൂടെ കൂട്ടുകാരന്‍ വിയര്‍ത്തും കുതിര്‍ന്നു ...." മറുകുറിയെത്തി.
"ഇനിയെന്താ ചെയ്യേണ്ടേ?"
ഇനിയെന്താ ചെയ്യേണ്ടേ, ഞാനും ഒരു നിമിഷം തല പുകച്ചു. പിന്നെ അന്വേഷിച്ചു,
"അവിടെ തേങ്ങാപ്പാല്‍ കിട്ടാന്‍ വഴിയുണ്ടോ ബിജൂ...?"
"ആ, കോക്കനട്ട് മില്‍ക്ക് പൌഡര്‍ ഉണ്ട്, അത് മതിയാകുമോ...?" ബിജു വേവലാതിയോടെ ചോദിച്ചു.
"ശരി, പൌഡറെങ്കില്‍ പൌഡര്‍ , അത് ഒരു കപ്പ് വെള്ളത്തില്‍ കലക്കി നല്ല കട്ടിയുള്ള പാല്‍ ഉണ്ടാക്കൂ... പിന്നെ, രണ്ടോ മൂന്നോ ഏലക്കയും പൊടിച്ചു വെച്ചോളൂ..."
"കുഞ്ഞേച്ചീ, വേഗം പറയൂ... വിശന്നിട്ടു വയ്യ ", ബിജുവിന് ക്ഷമ നശിച്ചു തുടങ്ങിയോ...
"എങ്കില്‍ വേഗം ഒരു പാന്‍ അടുപ്പില്‍ വെക്കൂ, എണ്ണയൊഴിക്കൂ , ബാക്കിയുള്ള സവാളയും ഇഞ്ചിയും പച്ചമുളകും എല്ലാം കൂടി ഇട്ടു വഴറ്റൂ, വഴന്നു വരുമ്പോള്‍ കുതിര്‍ത്തു വച്ചിരിക്കുന്ന പൊടികള്‍ ചേര്‍ത്ത് നന്നായി മൊരിയിക്കൂ... അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന കടല ചേര്‍ത്ത് തിളപ്പിക്കൂ... എന്നിട്ട് ഏലക്കാപ്പൊടി ചേര്‍ത്ത തേങ്ങാപ്പാല്‍ ചേര്‍ത്ത് മിക്സ് ചെയ്തു ഇറക്കി വച്ചിട്ട്, ഒന്നോ രണ്ടോ തണ്ട് കറിവേപ്പില പൊട്ടിചിട്ടോളൂ ട്ടോ... "
ഹോ, ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.അല്ല, ഒറ്റ സ്ട്രെച്ചില്‍ ടൈപ്പ് ചെയ്തു തീര്‍ത്തു....
ഏതാനും നിമിഷം അപ്പുറത്ത് നിന്നും മെസേജ് ഒന്നും കാണുന്നില്ല... എന്ത് പറ്റിയോ ആവോ എന്ന ചിന്തയില്‍ ഇരിക്കുമ്പോള്‍ അതാ വരുന്നു ബിജുവിന്റെ മെസേജ്,
"നന്ദി കുഞ്ഞേച്ചീ, ഇനി ഓടിപ്പോയി കഴിക്കട്ടെ " , പറഞ്ഞതും ബിജു ഓഫ്‌ലൈന്‍ ആയതും ഇമ ചിമ്മുന്ന വേഗതയിലായിരുന്നു.
.......................................................
അടുത്ത ദിവസം,
എനിക്കൊരു ഓഫ് ലൈന്‍ മെസേജ് കിട്ടി... " കടല സ്റ്റ്യൂ വളരെ നന്നായിരുന്നു, പക്ഷേ, ഇച്ചിരി ഉപ്പു കൂടിപ്പോയി എന്നു മാത്രം...! :) "
ഭാഗ്യം, എന്റെ പരീക്ഷണം വിജയകരമായി. ബിജുവും കൂട്ടുകാരും ഇപ്പോഴും ഇവിടെയൊക്കെയുണ്ട് . അതിനാല്‍ , നിങ്ങള്‍ക്കും ഈ കടല സ്റ്റ്യൂ പരീക്ഷിക്കാം.
പ്ലീസ് നോട്ട്: ബിജു ഫോട്ടോ തന്നില്ല... മൊബൈല്‍ കളഞ്ഞു പോയത് കൊണ്ടാണെന്ന് ന്യായീകരണം പറഞ്ഞത് കൊണ്ട്, ഗൂഗിളില്‍ നിന്നൊരണ്ണം അടിച്ചു മാറ്റി ഇവിടെ ചേര്‍ത്തു.

പുട്ടെവിടേ....????
ReplyDeleteഞാനല്ല അജിത്തേട്ടാ, ബിജുവാണ് ഉണ്ടാക്കിയത്.... :) :)
Deleteതൊട്ടടിയില്‍ കണ്ട ചെമ്മീന്‍ പുട്ടും ഈ കടലസ്ട്യുവും ചേര്‍ത്തു നല്ലോണം കൂട്ടിക്കൊയച്ച് ഞമ്മള് തട്ടി...ന്നാല്‍ പിന്നെ ഞമ്മള് പോട്ടെ
ReplyDelete:) :)
Deleteആഹാ രാവിലെ കടലക്കറി ആയി ....ഇതിനു മസാലക്കൂട്ട് വേണ്ടേ ഏലക്കാപ്പൊടി മാത്രം മതിയോ കുഞ്ഞൂസേ....??
ReplyDeleteഅങ്ങിനെയും ഒന്ന് നോക്കൂ കൊച്ചുമോളെ... ഇഷ്ടമായെങ്കില്‍ പറയണം ട്ടോ...:)
Deleteഅടുത്ത തവണ പുട്ടുണ്ടാക്കുമ്പോള്‍ ഇത് പരീക്ഷിച്ചു നോക്കിയിട്ടു ബാക്കി കാര്യം!
ReplyDeleteബിജുവും കൂട്ടുകാരും ഇപ്പോഴും ഇവിടെയൊക്കെയുണ്ട് . അതിനാല്‍ ധൈര്യമായി പരീക്ഷിച്ചോളൂ ശ്രീ...
Deleteഇതൊന്നു നോക്കീട്ടു തന്നെ ബാക്കിക്കാര്യം! ആഹാ.......
ReplyDeleteതാങ്ക്സ് ചേച്ചി! :)
ഉണ്ടാക്കി നോക്കൂ ജോസെലെറ്റ് , എന്നിട്ട് പറയണേ...
Deleteവായിച്ചിട്ട് തന്നെ കൊതിയാവുന്നു... ഇനി ഉണ്ടാക്കിയിട്ട് ഞാന്‍ വിളിക്കാട്ടോ കുഞ്ഞേച്ചി....
ReplyDeleteനന്ദി!!!
:)
Deleteഏലയ്ക്കാ പൊടി മാത്രമിട്ടൊരു പരീക്ഷണം നാളെയാവട്ടെ.. പുട്ടോ അപ്പമോ ഏതായിരിക്കും കൂടുതല്‍ നല്ലത്?
ReplyDeleteഇഷ്ടം പോലെ പുട്ടോ അപ്പമോ ബ്രെഡോ ഒക്കെയാവാമല്ലോ, നോക്കൂട്ടോ ഇലഞ്ഞിപ്പൂക്കളേ എന്നിട്ട് പറയണേ.... :)
Delete:):)
ReplyDeleteനിവർത്തിയില്ലാത്തോണ്ട് പാചകം ചെയ്തുതുടങ്ങീതാ.. ഇപ്പോ ഇഷ്ടമാണു... അപ്പോ ഇനി ഇവിടൊക്കെ വരാം... നന്നായി.. ഒരു കടല ഉണ്ടാക്കിയ കഥ എന്ന് ടൈടിലിടാം...
ReplyDeleteഈ കടല സ്റ്റൂ കടല സ്റ്റൂ ന്ന് പറഞ്ഞാൽ സത്യത്തിൽ എന്തുവാ ? ഇഷ്ടുവല്ലേ,ഇഷ്ടു. ഞങ്ങളൊക്കെ പുട്ടിൽ കൂട്ടി കഴിക്കുന്ന സാധനമാ. അത് ഞാൻ അമ്മയോടോ ചേച്ചിയോടോ പറഞ്ഞ് ഉണ്ടാക്കിക്കുന്നുണ്ട്. നല്ല അറിയിപ്പിന് ആശംസകൾ.
ReplyDeleteഇതൊക്കെ വായിച്ചപ്പോ ഒരാശ്വാസം
ReplyDeleteചേച്ചി ഞങ്ങള്‍ തുടക്കക്കാര്‍ക്ക് വയ്ക്കാന്‍ പറ്റുന്ന
എളുപ്പം ഉണ്ടാക്കാവുന്ന കറികള്‍ പറഞ്ഞു തരുമോ??
സത്യം പറഞ്ഞാല്‍ സാള്ട്ട് ആന്ഡ് പേപ്പറിലെ പോലെ എന്ത് ആഹാരം കണ്ടാലും എന്റെ വായില്‍ വെള്ളം വരും. കടല സ്ട്യു വിനെ കുറിച്ച് വായിചാപ്പോഴും അങ്ങനെ തന്നെ..
ReplyDeleteഎന്റെ കുഞ്ഞൂ,ഇതിനി ഉണ്ടാക്കിയിട്ട് തന്നെ കാര്യം..
ReplyDeleteരസായിട്ട് എഴുതിയിട്ടുണ്ടേ..
ഞാനും ഉണ്ടാക്കട്ടെ... എന്നിട്ട് പറയാം. ഈ എഴുതു തന്നെ ഒന്ന് ഉണ്ടാക്കാന്‍ പ്രേരിപ്പിയ്ക്കുന്നതല്ലേ?
ReplyDelete:)
ReplyDelete:) വളരെ നല്ല പോസ്റ്റ്.. , എന്റെ ബ്ലോഗ് കുടി വിസിറ്റ് ചെയ്തു കമന്റുകള്‍ ഇടണേ ....
ReplyDeleteജാലകം - The Open Window Behind You
എഴുത്തൊന്നുമില്ലേ ചേച്ചീ?
ReplyDeleteപുതുവത്സരാശംസകള്‍!
ഈ ചെമ്മീൻ പുട്ടും, കടലയിസ്റ്റും തമ്മിലുള്ള
ReplyDeleteകോമ്പിറ്റ്യേഷൻ എങ്ങിനേയുണ്ടോ എന്നൊന്നറിയണം ഇനി...