Tuesday, January 5, 2010

ഇഡ്ഡലി ഉപ്പുമാവ്

രാവിലെ ഉണ്ടാക്കിയ ഇഡ്ഡലി അധികം വന്നുവോ?വിഷമിക്കേണ്ട ..... വൈകുന്നേരത്തെ ചായക്ക് ഒരു വിശേഷാല്‍ ഉപ്പുമാവായാലോ...!!!ഇതൊന്നു പരീക്ഷിച്ചു നോക്കൂ

ആവശ്യമുള്ള സാധനങ്ങള്‍

  •   ഇഡ്ഡലി -  ഒരു കപ്പ്‌
  • സവാള പൊടിയായി അരിഞ്ഞത് -1
  • പച്ചമുളക് പൊടിയായി അരിഞ്ഞത് -2,3
  • ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ കഷണം
  • കറിവേപ്പില - ഒരു തണ്ട്
  • കടുക് - അര സ്പൂണ്‍
  • ഉഴുന്നുപരിപ്പ് - അര സ്പൂണ്‍
  • ഉണക്ക മുളക് -2,3
  • ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

ഇഡ്ഡലി ചെറിയ കഷണങ്ങളായി മിക്സിയില്‍ ഇട്ടു ഒന്നു കറക്കിയെടുക്കുക. അരഞ്ഞു പോകരുത്.ചൂടായ ചട്ടിയില്‍ ക്രമാനുസാരണം,കടുക്, ഉണക്കമുളക്, ഉഴുന്ന് എന്നിവ പൊട്ടിക്കുക.അതിലേക്കു, അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയും ചേര്‍ത്തു നന്നായി വഴറ്റുക. പിന്നീടു പൊടിച്ചുവച്ചിരിക്കുന്ന ഇഡ്ഡലിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്തെടുക്കുക. ഇഡ്ഡലി ഉപ്പുമാവ് തയ്യാര്‍.


3 comments:

  1. ഇതു നല്ല പരിപാടി.ഇനി പഴയതൊക്കെ തീറ്റിക്കുവാനുള്ള പരിപാടിയാണല്ലെ?

    ReplyDelete
  2. ഇനിയൊന്ന് പരീക്ഷിയ്ക്കണം

    ReplyDelete
  3. :)ഇഡ്ഡലിക്കൊരു പ്രമോഷന്‍ അല്ലെ

    ReplyDelete

Related Posts Plugin for WordPress, Blogger...