മുളപ്പിച്ച ചെറുപയര്‍ - ഒരു കപ്പ്
അരിപ്പൊടി - ഒരു കപ്പ്
കാരറ്റ് ചീകിയത് - അര കപ്പ്
സവാള പൊടിയായി കൊത്തിയരിഞ്ഞത് - അര കപ്പ്
പച്ചമുളക് പൊടിയായി കൊത്തിയരിഞ്ഞത് - 3,4 (ആവശ്യാനുസരണം എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
മല്ലിയില പൊടിയായി കൊത്തിയരിഞ്ഞത് - അര കപ്പ്മഞ്ഞള്പ്പൊടി - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
- മുളപ്പിച്ച ചെറുപയര്‍ വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക.
- മറ്റു ചേരുവകളും, ആവശ്യാനുസരണം വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
- ദോശ മാവിനേക്കാള്‍ അല്പം കട്ടിയില്‍ കലക്കിയെടുക്കുക.
- ചൂടാക്കിയ ദോശക്കല്ലിലോ നോണ്‍സ്റ്റിക്ക് തവയിലോ മാവു കോരിയൊഴിച്ച് നെയ്യ് ചേര്‍ത്ത് തിരിച്ചു മറിച്ചും ഇട്ടു ദോശ ചുട്ടെടുക്കുക.
- ചൂടോടെ സാമ്പാര്‍ , തേങ്ങാച്ചമ്മന്തി എന്നിവ കൂട്ടിയും കഴിക്കാവുന്നതാണ്.
തേങ്ങാച്ചമ്മന്തി
തേങ്ങ - അരമുറി
പൊട്ടുകടല - അര കപ്പ്
പച്ചമുളക് - 2,3
ഇഞ്ചി - ഒരു കുഞ്ഞുകഷണം
വെളുത്തുള്ളി - 1
ചെറിയ ഉള്ളി - 5
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - പാകത്തിന്
ആദ്യം പൊട്ടുകടല മിക്സിയില്‍ തരിയായി പൊടിച്ചെടുക്കുക.പിന്നീടു മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി അരക്കുക. അരക്കുമ്പോള്‍, അല്പം വെള്ളം ചേര്‍ത്തരക്കുക. ഈ ചമ്മന്തി, കടുക് വറുത്തും അല്ലാതെയും ഉപയോഗിക്കാം.
ആദ്യമായി കേള്‍ക്കുകയാ, ചെയ്തു നോക്കണം.
ReplyDeleteഇനി ഈ ദോശ ഒന്നു പരീക്ഷിക്കാന്‍ അമ്മയോട് പറയാം ഞാന്‍...ചേച്ചി ഇതു ഞാനാ സുജിത്ത് മഴതുള്ളി.........
ReplyDeleteഇക്കാ,സുജി ഉണ്ടാക്കി നോക്കിയിട്ട് പറയണം കേട്ടോ..
ReplyDeleteഞാന്‍ ഇതൊക്കെ ഒന്നു പരീക്ഷിക്കാന്‍ പൊകുകയാ എന്തു സംഭവിച്ചാലും പിന്നലെ അറിയിക്കാം
ReplyDeleteപോഷകസമൃദ്ധമായ ഈ വിഭവം കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടപ്പെടണേയെന്ന പ്രാര്‍ത്ഥനയോടെ ഞാനുമൊന്ന് പരീക്ഷിക്കട്ടെ ചേച്ചീ.. നന്ദി.
ReplyDeleteഇതൊന്നു ട്രൈ ചെയ്തിട്ട തന്നെ ഇനി വിശ്രമം ഒള്ളൂ ;)
ReplyDeleteഞാനും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ ..ന്നിട്ട് കുഞ്ഞേച്ചിയെ അറീക്കാം ട്ടോ ..!!
ReplyDeleteശ്രമിച്ചു നോക്കൂ ട്ടോ... രുചികരവും പോഷകപ്രദവുമാണ്...കുട്ടികള്‍ക്ക് വളരെ ഇഷ്ടമാകും.
ReplyDeleteഎനിക്ക് ജീവിക്കണം :P
ReplyDeleteസമ്പവം കുഡ്
സംഭവം ചേച്ചിയോടോ അമ്മയോടോ ഒന്ന് വിശദീകരിച്ച് നോക്കട്ടെ. അവർ ഏറ്റെങ്കിൽ ഒന്ന് പരീക്ഷിക്കാലോ. ആസംസകൾ കുഞ്ഞേച്ചീ.
ReplyDelete