മുളപ്പിച്ച ചെറുപയര്‍ - ഒരു കപ്പ്
അരിപ്പൊടി - ഒരു കപ്പ്
കാരറ്റ് ചീകിയത് - അര കപ്പ്
സവാള പൊടിയായി കൊത്തിയരിഞ്ഞത് - അര കപ്പ്
പച്ചമുളക് പൊടിയായി കൊത്തിയരിഞ്ഞത് - 3,4 (ആവശ്യാനുസരണം എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
മല്ലിയില പൊടിയായി കൊത്തിയരിഞ്ഞത് - അര കപ്പ്മഞ്ഞള്പ്പൊടി - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
- മുളപ്പിച്ച ചെറുപയര്‍ വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക.
- മറ്റു ചേരുവകളും, ആവശ്യാനുസരണം വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
- ദോശ മാവിനേക്കാള്‍ അല്പം കട്ടിയില്‍ കലക്കിയെടുക്കുക.
- ചൂടാക്കിയ ദോശക്കല്ലിലോ നോണ്‍സ്റ്റിക്ക് തവയിലോ മാവു കോരിയൊഴിച്ച് നെയ്യ് ചേര്‍ത്ത് തിരിച്ചു മറിച്ചും ഇട്ടു ദോശ ചുട്ടെടുക്കുക.
- ചൂടോടെ സാമ്പാര്‍ , തേങ്ങാച്ചമ്മന്തി എന്നിവ കൂട്ടിയും കഴിക്കാവുന്നതാണ്.
തേങ്ങാച്ചമ്മന്തി
തേങ്ങ - അരമുറി
പൊട്ടുകടല - അര കപ്പ്
പച്ചമുളക് - 2,3
ഇഞ്ചി - ഒരു കുഞ്ഞുകഷണം
വെളുത്തുള്ളി - 1
ചെറിയ ഉള്ളി - 5
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - പാകത്തിന്
ആദ്യം പൊട്ടുകടല മിക്സിയില്‍ തരിയായി പൊടിച്ചെടുക്കുക.പിന്നീടു മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി അരക്കുക. അരക്കുമ്പോള്‍, അല്പം വെള്ളം ചേര്‍ത്തരക്കുക. ഈ ചമ്മന്തി, കടുക് വറുത്തും അല്ലാതെയും ഉപയോഗിക്കാം.