Wednesday, March 1, 2017

ശതാവരി അച്ചാർ

ശതാവരിക്കിഴങ്ങ് പറിക്കുമ്പോൾ ധാരാളം ഉണ്ടാകും. അത് അച്ചാറുണ്ടാക്കാനും സ്ക്വാഷുണ്ടാക്കാനും ഉപയോഗിക്കാം. അധികം വരുന്നവ ഉണക്കി സൂക്ഷിക്കുകയും ചെയ്യാം. എന്റെ അമ്മ അച്ചാർ ഉണ്ടാക്കുന്ന വിധം പറഞ്ഞു തരാം. ഈ അച്ചാർ ദഹന സംബന്ധമായ അസുഖങ്ങൾക്കും നല്ലൊരു ഔഷധമാണ്. 



ശതാവരി പറിക്കുന്ന സമയത്ത് അമ്മയത് നന്നായി കഴുകി രണ്ടിഞ്ച് നീളത്തിൽ മുറിക്കും. എന്നിട്ട്, ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കും. വെന്ത ശതാവരിക്കിഴങ്ങ് വെയിലത്തിട്ട് നന്നായി ഉണക്കും. രണ്ടോ മൂന്നോ ദിവസം ഉണക്കണം. ഉണങ്ങിയ കിഴങ്ങ് ഈർക്കിൽ പോലെയിരിക്കും. ഇത്, പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം. വർഷങ്ങളോളം ചീത്തയാകാതെയിരിക്കും.

ഇങ്ങിനെ ഉണക്കി വെച്ചിരിക്കുന്ന കിഴങ്ങ് - 100 ഗ്രാം
വെളുത്തുള്ളി - 15 - 20 എണ്ണം
ഇഞ്ചി നീളത്തിൽ അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ
കടുകുപരിപ്പ് - ഒരു ടേബിൾസ്പൂൺ
മുളകുപൊടി - ഒരു ടേബിൾസ്പൂൺ
വിനാഗിരി(കള്ളിൽ നിന്നുമുണ്ടാക്കുന്ന നാടൻ ചൊർക്കയാണ് അമ്മ ഉപയോഗിക്കുന്നത് )  - ഒന്നരക്കപ്പ്
ഉപ്പ് - പാകത്തിന്

എല്ലാ ചേരുവകളും കൂടെ ഒരു ഭരണിയിലോ കുപ്പിയിലോ ആക്കി നന്നായി ഇളക്കി വെക്കുക. ഒരാഴ്ച കൊണ്ട് കിഴങ്ങ് വിനിഗർ ആഗിരണം ചെയ്ത് മൃദുവാകും. വിനിഗർ ആവശ്യമെങ്കിൽ ഇടയ്ക്കിടെ ചേർത്തു കൊടുക്കണം.

ഈ അച്ചാർ ഏറെക്കാലം ചീത്തയാകാതെയിരിക്കും. ഈ അച്ചാറിലെ ദ്രാവകം, വയറുവേദന, ശർദ്ദിൽ തുടങ്ങിയവയ്ക്ക് നല്ലൊരു ഔഷധം കൂടിയാണ്.
















6 comments:

  1. ശതാവരി എന്നത് മാത്ര കിഴങ്ങാണോ ?

    ReplyDelete
    Replies
    1. എറണാകുളത്തൊക്കെ ശതാവരി എന്നാ പറയുന്നത്. എന്റെ ചെറുപ്പത്തിൽ ബൊക്കെ ഉണ്ടാക്കാനും ഫ്ളവർവേസ് അലങ്കരിക്കാനുമെല്ലാം ഇതിന്റെ ഇലകൾ ഉപയോഗിച്ചിരുന്നു. ഗൂഗിളും 'ശതാവരി'യെ അങ്ങിനെ തന്നെയാണ് കാണിച്ചു തന്നത്.

      Delete
    2. Evidekittum ERNAKULAM sathabari

      Delete
  2. ഇതു ഞാൻ ഇപ്പോഴാ കാണുന്നത് കുഞ്ഞൂ. ശതാവരി എനിക്ക് പരിചയമില്ലാത്ത ഒന്നാണ്. ഇതു വായിക്കുമ്പോൾ ചെയ്തു നോക്കാൻ തോന്നുന്നുണ്ട്. വളരെ നല്ല പാചകക്കുറിപ്പുകൾ. ബ്ലോഗിലെ മറ്റു പാചക കുറിപ്പിലൂടെയും ഒന്നു കണ്ണോടിച്ചു. കൂടുതൽ വായിച്ചു ചെയ്തു നോക്കണം എനിക്കു. ആശംസകൾ ഇത്ര സുന്ദരമായ ബ്ലോഗിനും ബ്ലോഗുടമയ്ക്കും.

    ReplyDelete
  3. പരീക്ഷണ ശാലയിൽ ഞാനുമെത്തി

    ReplyDelete
  4. ഇത് പുതിയ അറിവാ .നന്ദി

    ReplyDelete

Related Posts Plugin for WordPress, Blogger...