ആവശ്യമുള്ള സാധനങ്ങൾ :
- നാരങ്ങ - 250 ഗ്രാം
- ഇഞ്ചി നീളത്തിൽ മുറിച്ചത് - ഒരു ടീസ്പൂണ്‍
- വെളുത്തുള്ളി നീളത്തിൽ മുറിച്ചത് - ഒരു ടീസ്പൂണ്‍
- പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - ഒരു ടീസ്പൂണ്‍
- മഞ്ഞൾപ്പൊടി - ഒരു ടീസ്പൂണ്‍
- മുളകുപൊടി - 3 ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- വിനിഗർ - അര കപ്പ്
- എണ്ണ - അര ടീസ്പൂണ്‍
- കടുക് - അര ടീസ്പൂണ്‍
- ഉലുവ - അര ടീസ്പൂണ്‍
- ഉണക്ക മുളക് - 3 / 4
- കറിവേപ്പില - ഒരു തണ്ട്
പാകം ചെയ്യുന്ന വിധം :
നാരങ്ങ കഴുകി വെള്ളം തുടച്ചെടുത്ത് നാലായി മുറിക്കുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി , മഞ്ഞൾപ്പൊടി , മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് രണ്ടു മണിക്കൂർ നേരമെങ്കിലും വെക്കണം.
ചൂടായ പാത്രത്തിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ യഥാക്രമം കടുക് , ഉലുവ, ഉണക്കമുളക്, കറിവേപ്പില പൊട്ടിക്കുക . അതിലേക്ക് മിക്സ് ചെയ്തു വെച്ചിരിക്കുന്ന നാരങ്ങ ചേർത്ത് വിനിഗറും ചേർത്ത് തിളപ്പിക്കുക. തിളക്കുമ്പോൾ തീ കുറച്ച് , നാരങ്ങ വേവിക്കുക. ഉപ്പ് പോരെങ്കിൽ വീണ്ടും ചേർക്കാവുന്നതാണ്. നാരങ്ങ വെന്തു കഴിഞ്ഞാൽ ഇറക്കി വെച്ച് , തണുക്കുമ്പോൾ കുപ്പിയിൽ ആക്കുക . ഏറെ നാൾ കേടുകൂടാതെയിരിക്കും.
കാനഡയിലെ ആൽബർട്ടയിൽ ഉള്ള പ്രിയ സുഹൃത്ത് കല്പനയ്ക്ക് വേണ്ടി തയ്യാറാക്കിയത്
പരീഷണശാലകൾ തുടങ്ങുംബോൾ ,രുചിച്ചു നോക്കാൻ ഞങ്ങളെ ഒക്കെ ഒന്നു ക്ഷണിക്കാമായിരുന്നു !!!......സങ്കടം ഉണ്ട് , എന്നാൽ ഈ പരീഷണശാല തുടങ്ങിയതിൽ സന്തോഷവും ഉണ്ട്. പാചകത്തിന്റെ സൈബർ ലോകത്തേക്ക് സ്വാഗതം മകളെ കുഞ്ചൂസെ
ReplyDeleteഈ ലോകത്ത് ഞാൻ ഏറെ നാളായി ഉണ്ട് സപ്നാ ... പരീക്ഷണങ്ങൾ ആയതു കൊണ്ടാണ് ആരെയും പ്രത്യേകമായി ക്ഷണിക്കാതിരുന്നത് ...:)
Deletechechi valare nannayittundu, vayichappol thanne vayil vellam vannu.
ReplyDelete" ഉപ്പ് - പാകത്തിന് " എന്നെഴുതിയത് വായിച്ചപ്പോൾ എനിയ്ക്ക് തോന്നിയതെന്താണെന്നോ?
ReplyDeleteആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് താഴെ എഴുതിയ പോലെ ആയിരുന്നെങ്കിൽ അച്ചാറു പോലെ പാചകവിധിയുടെ വായനയും നല്ല രസകരമായേനെ എന്ന്!!!
നാരങ്ങ - പാകത്തിന്
ഇഞ്ചി നീളത്തിൽ മുറിച്ചത് - പാകത്തിന്
വെളുത്തുള്ളി നീളത്തിൽ മുറിച്ചത് - പാകത്തിന്
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - പാകത്തിന്
മഞ്ഞൾപ്പൊടി - പാകത്തിന്
മുളകുപൊടി - പാകത്തിന്
വിനിഗർ - പാകത്തിന്
എണ്ണ - പാകത്തിന്
കടുക് - പാകത്തിന്
ഉലുവ - പാകത്തിന്
ഉണക്ക മുളക് - പാകത്തിന്
കറിവേപ്പില - പാകത്തിന്
ഞാനൊരു നേരമ്പോക്ക് പറഞ്ഞതാണേ, വിട്ടേയ്ക്കൂ!
ഓരോരുത്തരുടെയും പാകത്തിന് തന്നെയാണ് ഉണ്ടാക്കേണ്ടത് ആൾരൂപാ ... :)
Deleteഈസി കുക്കിംഗ്
ReplyDeleteഎളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നവയാണ് എല്ലാവർക്കും ആവശ്യം ....
Deleteഅങ്ങനെ നാരങ്ങ അച്ചാർ ഉണ്ടാക്കാൻ പഠിച്ചൂട്ടോ..
ReplyDeleteനന്ദി...
(പ്രിയ സുഹൃത്ത് കല്പനക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് കേട്ടപ്പോൾ, ഒരു അച്ചാർ പോലും നേരെ ചൊവ്വെ ഉണ്ടാക്കാൻ അറിയാത്തവരാണ് നമ്മുടെ പുതു തലമുറ എന്നു വരുന്നതിൽ വലിയ സങ്കടവും തോന്നി..)
അതിന് അവരെ കുറ്റം പറയാൻ കഴിയില്ല സുഹൃത്തേ ... പഠനത്തിന്റെയും ജോലിയുടെയും തിരക്കുകൾ പുതുതലമുറയെ ശ്വാസം മുട്ടിക്കുകയാണ്...
ReplyDeleteഭാര്യക്ക് ഇതിന്റെ കൂട്ട് പറഞ്ഞു കൊടുത്തിട്ട് തന്നെ കാര്യം :)
ReplyDeleteപരീക്ഷിച്ചു നോക്കട്ടെ... പണികിട്ടുമോ എന്തോ.... :)
ReplyDelete