Tuesday, January 12, 2010

ബാച്ചിലേര്‍സ് കോര്‍ണര്‍

ബാച്ചിലേര്‍സിനു എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില വിഭവങ്ങളുടെ കുറിപ്പുകള്‍

  1. മുട്ട തിളപ്പിച്ചത്
ചേരുവകള്‍
  • മുട്ട - 2 എണ്ണം
  • ചെറിയ ഉള്ളി ചതച്ചത് - അര കപ്പ്‌
  • ഇഞ്ചി ചതച്ചത് - ഒരു ചെറിയ കഷണം
  • പച്ചമുളക് അറ്റം പിളര്‍ന്നത് - 3,4 എണ്ണം
  • കറിവേപ്പില    - ഒരു തണ്ട്
  • മഞ്ഞള്‍പ്പൊടി - 1/4  ടീസ്പൂണ്‍
  • മുളകുപൊടി - 1/2 ടേബിള്‍ സ്പൂണ്‍ (ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്)
  • ഉപ്പ് - പാകത്തിന്
  • എണ്ണ - 2 ടേബിള്‍ സ്പൂണ്‍( വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ സ്വാദ് കൂടും)
  • വെള്ളം - ഒരു കപ്പ്‌

പാകം ചെയ്യുന്ന വിധം 

ചീനച്ചട്ടി അടുപ്പില്‍ വച്ചു എണ്ണ ഒഴിച്ചു ചൂടാക്കുക. ചതച്ചു വച്ചിരിക്കുന്ന ഉള്ളി ചേര്‍ത്ത് വഴറ്റുക. ഉള്ളി നന്നായി വഴന്നു വരുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ക്കുക.നന്നായി മൂത്തുവരുമ്പോള്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.വെള്ളം വെട്ടിത്തിളക്കുമ്പോള്‍ മുട്ട പൊട്ടിച്ചു ഒഴിക്കുക. തീ കുറച്ചു വച്ചു മുട്ട വേവിക്കുക.അതിലേക്കു ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കുക. കറി തയ്യാര്‍.

2. മീന്‍ തിളപ്പിച്ചത് 

ചേരുവകള്‍
  • മീന്‍ - അര കിലോ
  • ചെറിയ ഉള്ളി ചതച്ചത് - അര കപ്പ്‌ 
  • ഇഞ്ചി ചതച്ചത് - ഒരു ചെറിയ കഷണം
  • പച്ചമുളക് അറ്റം പിളര്‍ന്നത് - 3,4 എണ്ണം
  • കറിവേപ്പില    - ഒരു തണ്ട്
  • മഞ്ഞള്‍പ്പൊടി - 1/4  ടീസ്പൂണ്‍
  • മുളകുപൊടി - 1/2 ടേബിള്‍ സ്പൂണ്‍                  
  • ഉപ്പ് - പാകത്തിന്
  • എണ്ണ - 2 ടേബിള്‍ സ്പൂണ്‍
  • വെള്ളം - ഒരു കപ്പ്‌
    പാകം ചെയ്യുന്ന വിധം

    ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് ചൂടാക്കുക, അതിലേക്കു ചതച്ചു വച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി,പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോള്‍, മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്തു മൂപ്പിക്കുക.അതിലേക്കു വെള്ളവും ഉപ്പും ചേര്‍ക്കുക. നന്നായി തിളച്ചു വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ത്തു ചെറിയ തീയില്‍ വേവിക്കുക.കറിവേപ്പിലയും ചേര്‍ത്തു വാങ്ങി വയ്ക്കുക.

    (പിന്‍കുറിപ്പ്‌: ഫ്രഷ്‌ മീനാണ് ഈ കറിക്ക് നല്ലത്. ഏതു തരം മീനും ഉപയോഗിക്കാവുന്നതാണ്.)

    3.പപ്പടം അരിഞ്ഞുവറുത്തത്
     ചേരുവകള്‍
    • പപ്പടം - ഒരു കെട്ട്
    • ചെറിയ ഉള്ളി അരിഞ്ഞത്‌ - ഒരു കപ്പ്‌
    • മുളകുപൊടി - 1 സ്പൂണ്‍ (ചതച്ച മുളക് അല്ലെങ്കില്‍ ചില്ലി ചിപ്സ് ഉപയോഗിച്ചാല്‍ നന്നായിരിക്കും)
    • കറിവേപ്പില - ഒരു തണ്ട്
    • എണ്ണ - ആവശ്യത്തിന്
    പാകം ചെയ്യുന്ന വിധം

    പപ്പടം ചെറിയതായി അരിഞ്ഞെടുക്കുക.എണ്ണയില്‍ വറുത്തെടുത്തു മാറ്റി വയ്ക്കുക.അതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളിയും കറിവേപ്പിലയും  അതേ എണ്ണയില്‍ നന്നായി വഴറ്റുക.മൊരിഞ്ഞുവരുമ്പോള്‍ മുളകുപൊടി ചേര്‍ക്കുക.അടുപ്പില്‍ നിന്നിറക്കി വച്ചു വറുത്തു വച്ചിരിക്കുന്ന പപ്പടവും ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്യുക.പപ്പടം പൊടിഞ്ഞു പോകരുത്. ഒന്നാറിയതിനു  ശേഷം കുപ്പിയില്‍ ഇട്ടു വെക്കാവുന്നതാണ്. ഇത് വളരെ ദിവസങ്ങളോളം കേടുവരാതെ ഇരിക്കും.

    4. ഉണക്കമീന്‍ പൊടിച്ചു വറുത്തത്

    ചേരുവകള്‍

    • ഉണക്കമീന്‍ - ഒരു പാക്കറ്റ്
    • ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്‌ - ഒരു കപ്പ്‌
    • കറിവേപ്പില - 2,3 തണ്ട്
    • മുളകുപൊടി - ഒരു സ്പൂണ്‍
    • എണ്ണ - 2 സ്പൂണ്‍
    പാകം ചെയ്യുന്ന വിധം

    ഉണക്കമീന്‍ മിക്സിയില്‍ ഒന്നു കറക്കിയെടുക്കുക. ഒരുവിധം നന്നായി പൊടിയണം.
    ചട്ടി ചൂടാകുമ്പോള്‍ ഉണക്കമീന്‍ പൊടിച്ചതിട്ടു ചൂടാക്കുക.തുടരെ ഇളക്കുക.പച്ചമണം പോയതിനുശേഷം എണ്ണയും  അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയും കറിവേപ്പിലയും ചേര്‍ത്തു നന്നായി മൂപ്പിക്കുക. അടുപ്പില്‍ നിന്നിറക്കി വച്ചതിനു ശേഷം മുളകുപൊടി ചേര്‍ക്കുക.മുളക് കരിഞ്ഞുപോകാതെ തുടരെ ഇളക്കുക. ആറിയതിനു ശേഷം കുപ്പിയില്‍ ആക്കാവുന്നതാണ്.ഇത് ഏറെ നാള്‍ കേടുവരാതെഇരിക്കും.

    6 comments:

    1. വായിച്ചപ്പോള്‍ തന്നെ വായില്‍ കൊതി തോന്നിക്കുന്ന വിഭവങ്ങള്‍. ഇനിയും രുചികരമായ വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു .

      ReplyDelete
    2. ഇതു കൊള്ളാം..
      ഒന്നു പരീക്ഷിക്കുക തന്നെ....

      ReplyDelete
    3. തല്‍ക്കാലം ബാച്ചിലേഴ്സു നോക്കട്ടെ!.പിന്നെ പാചകം കസര്‍ത്തുന്നുണ്ട്.ഇനിയും പോരട്ടെ നല്ല നല്ല കനേഡിയന്‍ ഇനങ്ങള്‍!

      ReplyDelete
    4. കൊതിയൂറും വിഭവങ്ങള്‍... ചെയ്തു നോക്കണം. കൂടുതല്‍ വിഭവങ്ങള്‍ പ്രതീക്ഷിക്കട്ടെ...

      ReplyDelete
    5. സംഗതി കൊള്ളാം. പക്ഷെ ഒരു പരീക്ഷണത്തിന് വയ്യ. മെഡിക്കല്‍ ലീവ് കിട്ടുമോന്നു ആദ്യം തിരക്കട്ടെ.

      ReplyDelete
    6. Welcome to Jammy Monkey Casino - Hendon Mobhub
      Experience Jammy Monkey Casino online - free! Just register and get 김천 출장샵 $50 bonus on 하남 출장샵 your first deposit. Play our exciting online 의정부 출장안마 casino 원주 출장샵 games, 구리 출장안마

      ReplyDelete

    Related Posts Plugin for WordPress, Blogger...