Tuesday, January 5, 2010

ഇന്‍സ്റ്റന്റ് ദോശ

വീട്ടില്‍ ദോശ മാവില്ലെങ്കില്‍ വെപ്രാളപ്പെടേണ്ട.... ഇതാ ഒരു ഇന്‍സ്റ്റന്റ് ദോശ !!!

ആവശ്യമുള്ള ചേരുവകള്‍
 • മൈദ - ഒരു കപ്പ്‌
 • സവാള പൊടിയായി അരിഞ്ഞത് - 1
 • പച്ചമുളക് പൊടിയായി അരിഞ്ഞത് - 2,3
 • ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ കഷണം
 • പുളിയുള്ള തൈര് - 1 ടേബിള്‍ സ്പൂണ്‍
 • ഉപ്പ് - പാകത്തിന്
 • വെള്ളം - ആവശ്യത്തിന് 
പാകം ചെയ്യുന്ന വിധം

എല്ലാ ചേരുവകളും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു ദോശമാവിന്റെ അയവില്‍ കലക്കിയെടുത്ത്, ഉടനടി ദോശ ഉണ്ടാക്കാം. ചൂടോടെ തേങ്ങാചമ്മന്തിയോ സാമ്പാറോ കൂട്ടികഴിക്കാവുന്നതാണ്.

2 comments:

 1. അപ്പോ ഇതിന്റെ പേര് മൈദ ദോശ എന്നാവില്ലെ?

  ReplyDelete
 2. മൊത്തം തരികിട പരിപാടികളാ അല്ലെ ചേച്ചി...
  ഉള്ളതുവെച്ച് എന്തു വേണമെങ്കിലും റെഡിയാക്കും അല്ലെ

  ReplyDelete

Related Posts Plugin for WordPress, Blogger...