Saturday, January 2, 2010

പയറുദോശ



ചെറുപയര്‍ 4 മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തതിനുശേഷം  മുളപ്പിക്കാന്‍ വെക്കുക.പിറ്റേന്നാകുമ്പോള്‍ നന്നായി മുള വന്നിരിക്കും. മുളപ്പിച്ച ചെറുപയര്‍ വളരെ പോഷകഗുണമുള്ളതാണ്‌.

ആവശ്യമുള്ള സാധനങ്ങള്‍

മുളപ്പിച്ച ചെറുപയര്‍  - ഒരു കപ്പ്‌
അരിപ്പൊടി                - ഒരു കപ്പ്‌
കാരറ്റ് ചീകിയത്       - അര കപ്പ്‌
സവാള പൊടിയായി കൊത്തിയരിഞ്ഞത്‌ - അര കപ്പ്‌
പച്ചമുളക് പൊടിയായി കൊത്തിയരിഞ്ഞത്‌ - 3,4 (ആവശ്യാനുസരണം എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
മല്ലിയില പൊടിയായി കൊത്തിയരിഞ്ഞത്‌ - അര കപ്പ്‌
മഞ്ഞള്‍പ്പൊടി      -  അര ടീസ്പൂണ്‍
ഉപ്പ്‌       - പാകത്തിന്


  പാകം ചെയ്യുന്ന വിധം 
  • മുളപ്പിച്ച ചെറുപയര്‍ വെള്ളവും ചേര്‍ത്ത് മിക്സിയില്‍  അരച്ചെടുക്കുക.
  • മറ്റു ചേരുവകളും, ആവശ്യാനുസരണം വെള്ളവും  ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
  • ദോശ മാവിനേക്കാള്‍ അല്പം കട്ടിയില്‍ കലക്കിയെടുക്കുക.
  • ചൂടാക്കിയ ദോശക്കല്ലിലോ നോണ്‍സ്റ്റിക്ക്  തവയിലോ മാവു കോരിയൊഴിച്ച്  നെയ്യ്  ചേര്‍ത്ത് തിരിച്ചു മറിച്ചും ഇട്ടു ദോശ ചുട്ടെടുക്കുക.
  • ചൂടോടെ സാമ്പാര്‍ , തേങ്ങാച്ചമ്മന്തി എന്നിവ കൂട്ടിയും  കഴിക്കാവുന്നതാണ്.  

തേങ്ങാച്ചമ്മന്തി

തേങ്ങ   - അരമുറി
പൊട്ടുകടല  - അര  കപ്പ്‌
പച്ചമുളക് - 2,3
ഇഞ്ചി - ഒരു കുഞ്ഞുകഷണം
വെളുത്തുള്ളി - 1
ചെറിയ ഉള്ളി  - 5
കറിവേപ്പില  - ഒരു തണ്ട്
ഉപ്പ്‌    - പാകത്തിന്

ആദ്യം പൊട്ടുകടല മിക്സിയില്‍ തരിയായി പൊടിച്ചെടുക്കുക.പിന്നീടു മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി അരക്കുക. അരക്കുമ്പോള്‍, അല്പം വെള്ളം ചേര്‍ത്തരക്കുക. ഈ ചമ്മന്തി, കടുക് വറുത്തും അല്ലാതെയും ഉപയോഗിക്കാം.

10 comments:

  1. ആദ്യമായി കേള്‍ക്കുകയാ, ചെയ്തു നോക്കണം.

    ReplyDelete
  2. ഇനി ഈ ദോശ ഒന്നു പരീക്ഷിക്കാന്‍ അമ്മയോട് പറയാം ഞാന്‍...ചേച്ചി ഇതു ഞാനാ സുജിത്ത് മഴതുള്ളി.........

    ReplyDelete
  3. ഇക്കാ,സുജി ഉണ്ടാക്കി നോക്കിയിട്ട് പറയണം കേട്ടോ..

    ReplyDelete
  4. ഞാന്‍ ഇതൊക്കെ ഒന്നു പരീക്ഷിക്കാന്‍ പൊകുകയാ എന്തു സംഭവിച്ചാലും പിന്നലെ അറിയിക്കാം

    ReplyDelete
  5. പോഷകസമൃദ്ധമായ ഈ വിഭവം കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടപ്പെടണേയെന്ന പ്രാര്‍ത്ഥനയോടെ ഞാനുമൊന്ന് പരീക്ഷിക്കട്ടെ ചേച്ചീ.. നന്ദി.

    ReplyDelete
  6. ഇതൊന്നു ട്രൈ ചെയ്തിട്ട തന്നെ ഇനി വിശ്രമം ഒള്ളൂ ;)

    ReplyDelete
  7. ഞാനും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ ..ന്നിട്ട് കുഞ്ഞേച്ചിയെ അറീക്കാം ട്ടോ ..!!

    ReplyDelete
  8. ശ്രമിച്ചു നോക്കൂ ട്ടോ... രുചികരവും പോഷകപ്രദവുമാണ്...കുട്ടികള്‍ക്ക് വളരെ ഇഷ്ടമാകും.

    ReplyDelete
  9. എനിക്ക് ജീവിക്കണം :P

    സമ്പവം കുഡ്

    ReplyDelete
  10. സംഭവം ചേച്ചിയോടോ അമ്മയോടോ ഒന്ന് വിശദീകരിച്ച് നോക്കട്ടെ. അവർ ഏറ്റെങ്കിൽ ഒന്ന് പരീക്ഷിക്കാലോ. ആസംസകൾ കുഞ്ഞേച്ചീ.

    ReplyDelete

Related Posts Plugin for WordPress, Blogger...