Monday, June 24, 2013

നെല്ലിക്ക ഉപ്പിലിട്ടതും എളുപ്പത്തിൽ ഒരു ചമ്മന്തിയും

ഖത്തറിലുള്ള ബാച്ചിയായ സഹോദരന് വേണ്ടി ചില നുറുങ്ങുകൾ - നിങ്ങൾക്കും ഉപകാരപ്പെട്ടേക്കാം.


നെല്ലിക്ക ഉപ്പിലിടുന്ന സൂത്രപ്പണി : നെല്ലിക്ക വിലയനുസരിച്ച് ഒരു കിലോയോ അരക്കിലോയോ നിങ്ങളുടെ ഇഷ്ടം പോലെ വാങ്ങിയാൽ മതി ട്ടോ. ഞാനിവിടെ ഒരു കിലോ നെല്ലിക്ക ലാഭത്തിൽ കിട്ടിയപ്പോൾ വാങ്ങിയതാണ് . അതിനെ കഴുകി വൃത്തിയാക്കി രണ്ടു ടേബിൾ സ്പൂണ്‍ ഉപ്പും നികക്കെ വെള്ളവും ഒഴിച്ച് വേവിച്ചു. വെള്ളം തിളച്ചു, അഞ്ചു പത്തു മിനിട്ടിനുള്ളിൽ നെല്ലിക്ക വെന്തു കിട്ടും. ഇറക്കി വെച്ച് തണുക്കാൻ വെക്കുക. നന്നായി തണുത്തു കഴിയുമ്പോൾ ഭരണിയിലോ കുപ്പിയിലോ സൂക്ഷിക്കുക. നെല്ലിക്കയുടെ മേലെ വെള്ളം ഉണ്ടാവണം. അല്ലെങ്കിൽ പൂപ്പൽ ഉണ്ടാവും. നെല്ലിക്ക വേവിച്ച വെള്ളം തികഞ്ഞില്ലെങ്കിൽ  വേറെ വെള്ളം തിളപ്പിച്ചാറ്റി ഒഴിച്ചു വെക്കുക. നെല്ലിക്ക മാത്രമല്ല നാരങ്ങയും മാങ്ങയും ഒക്കെ ഇങ്ങിനെ ഉപ്പിലിട്ടു വെക്കാം. ഇത് കുറേ നാൾ കേടാകാതെയിരിക്കും. ഇതു കൊണ്ട് പലതരം കറികളും ഉണ്ടാക്കാം . കറിയുണ്ടാക്കാൻ മടിയാകുമ്പോൾ എളുപ്പത്തിൽ ഒരു ചമ്മന്തിയും ഉണ്ടാക്കാം .




ചമ്മന്തിയുണ്ടാക്കാൻ തേങ്ങയും മിക്സിയും ഒന്നും വേണ്ട . കുറച്ച് ഉള്ളി, പച്ചമുളക്, മുളകുപൊടി, വെളിച്ചെണ്ണ... ഇത്രേം മതി. പിന്നെ ഉപ്പിലിട്ട നെല്ലിക്കയും. എല്ലാം കൂടെ കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കണം. ഉപ്പു പോരായെന്ന് തോന്നിയാൽ ആവശ്യത്തിന് ചേർത്തോളൂ . എനിക്കൊരു വിരോധവുമില്ല . അവസാനം കൈ നക്കാൻ മറക്കരുത് ട്ടോ ... :)


15 comments:

  1. നെല്ലിക്ക ഉപ്പിലിടുമ്പോൾ കൂടെ പച്ച മുളക് കീറിയിട്ടാൽ ? ഈ നെല്ലിക്ക ചമ്മന്തി ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു..

    ReplyDelete
    Replies
    1. പച്ചമുളകും കീറിയിടാം , നാരകത്തിന്റെ ഇലയും ഇടാം ... അങ്ങിനെ ഓരോന്നും ശ്രമിക്കാമല്ലോ... :)

      സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി ട്ടോ, വീണ്ടും വരണം...

      Delete
  2. എളുപ്പവഴിയില്‍ ക്രിയ ചെയ്യുകയാണ്...

    ReplyDelete
    Replies
    1. അതേ അജിത്തേട്ടാ ... സമയമില്ലാത്തവർക്കും മടിയുള്ളവർക്കും ഉള്ള എളുപ്പവഴികൾ .... :)

      Delete
  3. എളുപ്പമാണല്ലോ ചേച്ചീ

    ReplyDelete
  4. ഉപ്പിലിട്ട നെല്ലിക്ക കഴിക്കാൻ കൊതിയായി..എളുപ്പത്തിൽ ഉള്ള ചമ്മന്തി ഒന്ന് പരീക്ഷിക്കണം
    കുട്ടികൾക്കുള്ള ലഞ്ച് ഐറ്റംസ് ഇടാമോ കുഞ്ഞൂസേ.പോസ്റ്റ്‌ ഇടുമ്പോൾ എന്നെ അറിയിക്കണേ

    ReplyDelete
  5. എനിക്ക് വയ്യായേ ..ഈ ഫോട്ടോ കണ്ടിട്ട് തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളമായി ..ഹൗ ..സൂപ്പർ ..കുഞ്ഞൂസ് ചേച്ചീ ..അച്ചാറു തിന്ന പോലെയായി ഇത് വായിച്ചു വന്നപ്പോ ..

    ReplyDelete
  6. അപ്പോള്‍ ഇതൊന്നു പരീക്ഷിക്കണമല്ലോ...
    വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്‌. പ്രത്യേകിച്ച് പ്രവാസികള്‍ക്ക്..

    ReplyDelete
  7. അയ്യോ വിശന്നിട്ടു വയ്യ ... ഫോട്ടോ കണ്ടപ്പോ വയറ നിറഞ്ഞു കൂടെ മനവും..
    സസ്നേഹം
    ആഷിക്ക് തിരൂർ

    ReplyDelete
  8. അയ്യോ വിശന്നിട്ടു വയ്യ ... ഫോട്ടോ കണ്ടപ്പോ വയറ നിറഞ്ഞു കൂടെ മനവും..
    സസ്നേഹം
    ആഷിക്ക് തിരൂർ

    ReplyDelete
  9. പുതിയ പരീക്ഷണം ഒന്നും ഇല്ലേ ?

    ReplyDelete
  10. ഞാനിപ്പോൾ ഒരു കിലോ നെല്ലിക്കായ അരികളഞ്ഞു വെച്ചശേഷം ഇതെങ്ങനെ എന്തുചെയ്യാമെന്നു നോക്കുമ്പോഴാണ് ഇത് കാണണത്, എന്നാൽ ഉടൻ തുടങ്ങാം അല്ലെ ...😄

    ReplyDelete

Related Posts Plugin for WordPress, Blogger...