Sunday, May 26, 2013

ബ്ലാത്തി അമ്പഴങ്ങ ചമ്മന്തി

ഓർമ്മകൾ ഓളങ്ങൾ...  

അങ്ങനെയിരിക്കെ ദോശ തിന്നാൻ ആശ കേറി... ഈ ആശയുടെ പിന്നിൽ 'ദോശക്കൂട്ടം' തന്നെ... ഒന്നു ചേർന്ന് കുറെ വർത്തമാനം പറയുക, ചിരിക്കുക... പുസ്തകങ്ങൾ ചർച്ച ചെയ്യുക, കൈമാറുക... ഒരു ദിവസത്തെ അർമാദം, അടുത്ത കുറെ ദിവസത്തേക്കുള്ള ഊർജ്ജമാണ് എല്ലാവർക്കും... പതിവുകേന്ദ്രം കപ്പലുവീടു തന്നെ... പ്രാതൽ മുതൽ ഒന്നിച്ചു കൂടാൻ, എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ... അഞ്ചപ്പാറിലേക്കോ  ശരവണഭവനിലേക്കോ ഓടാൻ... എല്ലാത്തിനും കപ്പലുവീടു തന്നെ സൗകര്യം... 
അങ്ങനെയങ്ങനെയുള്ള ഒരു മെയ്മാസത്തിൽ  നിർമ്മല എത്തിയത് ഞങ്ങൾ കാനഡക്കാർക്ക് അപൂർവ്വമായി കിട്ടുന്ന ഈ ബ്ലാത്തി അമ്പഴങ്ങയുമായാണ്... കൊതി മൂത്ത്, ആദ്യം വെറുതെ ഉപ്പും കൂട്ടിത്തിന്നു... പിന്നെയത്, ഉച്ചയൂണിനു ചമ്മന്തിയാക്കി... 


ചേരുവകൾ :

  • ബ്ലാത്തി  അമ്പഴങ്ങ - രണ്ട് / മൂന്ന് 
  • കൊച്ചുള്ളി / സവാള - അര കപ്പ്‌ 
  • മുളകുപൊടി - ഒരു ടീസ്പൂണ്‍ 
  • ഉപ്പ് - പാകത്തിന് 
  • വെളിച്ചെണ്ണ  - ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:

ചെറുതായി മുറിച്ചെടുത്ത അമ്പഴങ്ങയും മറ്റു ചേരുവകളും ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക .  അധികം അരയരുത് . കല്ലിൽ വെച്ച് അരച്ചെടുത്താൽ സ്വാദു കൂടും ... കൈയും നക്കാം ... :)




3 comments:

  1. ഈ അമ്പഴങ്ങ എന്റെ കയ്യിലെത്തിയത് നിർമല തോമസ്‌ വഴിയാണ് . ആ കഥ പിന്നൊരിക്കൽ .... ബാല്യത്തിലെ ഈ വിശേഷ രുചി തിരികെ തന്നതിന് നന്ദി നിർമല ... ! :)

    ReplyDelete
  2. ആനവായില്‍ അമ്പഴങ്ങ

    ReplyDelete
  3. കൊള്ളാല്ലോ ചേച്ചീ

    ReplyDelete

Related Posts Plugin for WordPress, Blogger...